Connect with us
inner ad

Business

വികെസി എന്‍ഡോവ്മെന്റ് കെ. എസ്. ഐശ്വര്യയ്ക്ക്

Avatar

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ എംബിഎ 2022 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച കെ. എസ്. ഐശ്വര്യയ്ക്ക് വികെസി എന്‍ഡോവ്മെന്റ് സമ്മാനിച്ചു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് എന്‍ഡോവ്മെന്റ്. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം നാസറും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ അനുമോദിച്ചു. വകുപ്പ് മേധാവി ഡോ. സി. എച്ച്. ശ്രീഷ പങ്കെടുത്തു. വികെസി ഗ്രൂപ്പിന്റെ 30-ാം
വാര്‍ഷികത്തോടനുബന്ധിച്ച് 2014 മുതലാണ് എന്‍ഡോവ്മെന്റ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. 13 സ്‌കൂളുകള്‍, ഗവ. എന്‍ജിനീയറിങ് കോളെജ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഉന്നത വിജയം നേടിയ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു നല്‍കുന്നത്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Business

ഒറ്റയടിക്ക് കൂടിയത് 640 രൂപ! സ്വർണവില സർവകാല റെക്കോർഡിൽ

Published

on

സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് 640 രൂപ വര്‍ധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ച് 29 നാണ് സ്വര്‍ണവില 50000 കടന്നത്. ഏപ്രിൽ 19 ന് 54,500 ആയി റെക്കോര്‍ഡ് ഇട്ടു. വെള്ളിവിലയും ഇന്ന് സര്‍വകാല റെക്കോഡിൽ എത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ചു ഇതോടെ വില 96 രൂപയായി. ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍പേര്‍ വാങ്ങുന്നുണ്ട്.

Continue Reading

Business

ജോര്‍ജ് കളപറമ്പില്‍ ജോണ്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറാകും

Published

on

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോര്‍ജ് കളപറമ്പില്‍ ജോണിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിയമന തീയതി മുതല്‍ മൂന്നു വര്‍ഷം ബാങ്കിന്റെ മുഴുസമയ ഡയറക്ടര്‍ പദവി വഹിക്കാം. മൈക്രോ ബാങ്കിങ്, ഫിനാന്‍സ്, ഐടി, എച്ച്ആര്‍ മേഖലകളില്‍ 30 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ജോര്‍ജ് കളപറമ്പില്‍ ജോണ്‍, ഇസാഫ് ബാങ്കിന്റെ മൈക്രോ ഫിനാന്‍സ് ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ബിറ്റ്‌സ് പിലാനിയില്‍ നിന്ന് ഫിന്‍ടെക്കില്‍ എംബിഎയും പൂനെ യുനിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്ഡബ്ല്യൂ ബിരുദങ്ങളും നേടിയിട്ടുണ്ട്.

Continue Reading

Business

നിരവധി ഓഫറുകളുമായി എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 27-ാം വർഷത്തിലേക്ക്

Published

on

കൊച്ചി: 27 വർഷമായി ഇന്ത്യൻ വീടുകളിൽ വിശ്വസനീയമായ പേരായ
എൽജി ഇലക്ട്രോണിക്സ് 27 വർഷത്തെ അതിന്റെ ശ്രദ്ധേയമായ യാത്ര “ലൈഫ്സ് ഗുഡ് ഓഫറുമായി ആഘോഷിക്കുന്നു. നൂതനത്വത്തിലും
ഗുണനിലവാരത്തിലും അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട എൽജി,
ഗൃഹോപകരണങ്ങളിലും വിനോദ ഉൽപന്നങ്ങളിലും ആകർഷകമായ നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നു
ലൈഫ്സ് ഗുഡ് ഓഫറുകൾക്ക് കീഴിൽ, തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ്
കാർഡ് ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് 27% വരെ ക്യാഷ്ബാക്ക് ലഭിക്കും.
കൂടാതെ, തിരഞ്ഞെടുത്ത എൽജി ഉൽപ്പന്നങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കൾ 27 രൂപ നൽകിയാൽ മതി ബാക്കി തുക ഇഎംഐ ആയി അടയ്ക്കാം. ഇതോടൊപ്പം, വാഷിംഗ് മെഷീന്റെയും വാട്ടർ പ്യൂരിഫയറിന്റെയും തിരഞ്ഞെടുത്ത മോഡലുകളിൽ 888 രൂപയിൽ ആരംഭിക്കുന്ന നിശ്ചിത ഇഎംഐകളും ലഭ്യമാണ്.


തിരഞ്ഞെടുത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലും ബജാജ് ഫിനാൻസ്
കാർഡുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. തിരഞ്ഞെടുത്ത വാട്ടർ പ്യൂരിഫയർ മോഡലുകൾ 4200 രൂപ മുതൽ ലഭ്യമാണ്
കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട സിറ്റ്, വിൻഡോ എസികൾ പിസിബിയിൽ
(പ്രിൻറഡ് സർക്യൂട്ട് ബോർഡ്) കോംപ്ലിമെന്ററി 5 വർഷത്തെ വാറന്റി വാഗ്ദാനം
ചെയ്യുന്നു, . ഇൻസ്റ്റ സൈഡ് ബൈ സൈഡ് ഫിജറേറ്റർ (GL-X257ABSX)
കൂടുതൽ തണുപ്പ് ഉറപ്പു തരുന്നു കൂടാതെ അധിക പാനീയങ്ങളോ
ലഘുഭക്ഷണങ്ങളോ സംഭരിക്കുന്നതിന് വേണ്ടി 11,499 രൂപയുടെ മിനി ബാർ
ഫിജറേറ്റർ സൗജന്യമായി നൽകുന്നു
തിരഞ്ഞെടുത്ത എൽജി ടിവികളിൽ മൂന്ന് വർഷത്തെ കൂടുതൽ വാറന്റി
വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത എൽജി ടിവികൾ വാങ്ങുന്നതിലൂടെ 999
രൂപയ്ക്ക് (യഥാർത്ഥ വില 9,990 രൂപ) എൽജി സ്മാർട്ട് കാം സ്വന്തമാക്കാം
എൽജി സ്മാർട്ട് ക്യാമറ ഉപയോഗിച്ചു വലിയ സ്ക്രീനിൽ ചാറ്റ് ചെയ്യാനും
പുറത്തു പോകുമ്പോൾ വീട് നിരീക്ഷിക്കാനും സാധിക്കും . തിരഞ്ഞെടുത്ത
എൽജി ടിവികൾ വാങ്ങുമ്പോൾ 30% വരെ കിഴിവോടെ എൽജി സൗണ്ട്ബാ
റുകൾ ലഭ്യമാകുന്നു

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured