Connect with us
48 birthday
top banner (1)

Featured

വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്, തിരുവനന്തപുരം: ലോ​ഗോ പ്രകാശനം ചെയ്തു

Avatar

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോ​ഗോ മുഖ്യമന്ത്രിപിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്, തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ പേര്. പുതിയ ലോഗോയുമായി ബ്രാൻഡ് ശക്തിപ്പെടുത്തി മുന്നോട്ടു കുതിക്കട്ടെ എന്നു മുഖ്യമന്ത്രി. മസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടന്ന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു.

Advertisement
inner ad

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകള്‍ തുറക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് കപ്പലടുക്കുമ്പോള്‍ മനസ്സുതുറന്ന് ആഹ്ലാദിക്കാനുള്ള അവസരം എല്ലാ മലയാളികള്‍ക്കും ലഭിക്കും.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തിനെ ത്വരിതപ്പെടുത്തുമെന്ന് ബഹുമാനപ്പെട്ട തുറമുഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. നൂറുകണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നതോടൊപ്പം അസംഖ്യം തൊഴിലവസരങ്ങള്‍ പരോക്ഷമായും സ്യഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തൊഴിലവസരങ്ങളില്‍ ഒരു നല്ല ശതമാനം പ്രദേശവാസികള്‍ക്ക് ലഭിക്കും. അവരെ അതിനു സജ്ജരാക്കാന്‍ പരീശീലന പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. തുറമുഖത്തോടനുബന്ധിച്ച് നിരവധി അനുബന്ധ വ്യവസായങ്ങള്‍ ഉയര്‍ന്നുവരുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വ്യവസായങ്ങളില്‍ നിക്ഷേപിക്കാന്‍ പല പ്രമുഖ വ്യവസായ ഗ്രൂപ്പുകളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന 6200 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന റിംഗ് റോഡിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് വ്യവസായ ഇടനാഴി നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്നും ശ്രീ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

Advertisement
inner ad

വിഴിഞ്ഞം പദ്ധതിയ്ക്ക് കേരള സര്‍ക്കാര്‍ അതീവ പ്രാധാന്യമാണ് നല്‍കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പദ്ധതിയുടെ പുരോഗതി മാസം തോറും അവലോകനം ചെയ്യുന്നുണ്ട്. താന്‍ എല്ലാ ആഴ്ചയും പദ്ധതി അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയ്ക്ക് ആകെ കണക്കാക്കപ്പെടുന്ന ചെലവായ 7200 കോടി രൂപയില്‍ 4200 കോടി രൂപ കേരള സര്‍ക്കാരാണ് മുടക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗില്‍പ്പെടുത്തി 818 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ബാക്കി തുക തുറമുഖം വികസിപ്പിക്കുന്ന അദാനി ഗ്രൂപ്പും വഹിക്കും. കേരളത്തിന്റെയും അതു പോലെ ഇന്ത്യയുടെയും സ്വത്താണ് വിഴിഞ്ഞം തുറമുഖം. തുറമുഖം ഒരു നിശ്ചിത കാലയളവ് പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം അദാനി ഗ്രൂപ്പിനാണ്. വിഴിഞ്ഞം തുറമുഖം മൂലം രാജ്യത്തിന് 2500 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാന്‍ കഴിയുമെന്നും ശ്രീ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

സ്വകാര്യ-പൊതുമേഖലാ സംയുക്ത സംരഭങ്ങളായ പി.പി.പി മാത്യക നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ വളരെ സജീവമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ശ്രീ പി. രാജീവ് പറഞ്ഞു. വിഴിഞ്ഞത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ പല നിക്ഷേപകരും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ് മേഖലയില്‍ നിക്ഷേപിക്കാന്‍ മൂന്നോളം ഗ്രൂപ്പുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിനായി 22 മുന്‍ഗണനാ മേഖലകള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ സ്‌പേസ്, ഡിഫന്‍സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയവ തിരുവനന്തപുരത്തിന് അനുയോജ്യമാണെന്നും ശ്രീ രാജീവ് പറഞ്ഞു.

Advertisement
inner ad

കമ്പനികളുടെ വളര്‍ച്ചയ്ക്ക് ബ്രാന്‍ഡിംഗിന് പ്രധാന പങ്കുണ്ടെന്നും, ലോഗോ ബ്രാന്‍ഡിംഗിന്റെ പ്രധാന ഘടകമാണെന്നും സ്വാഗതമാശംസിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ. എസ് ശ്രീനിവാസ് പറഞ്ഞു. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി അദീല അബ്ദുള്ള തുറമുഖത്തേക്കുറിച്ചുള്ള പ്രസന്റേഷന്‍ അവതരിപ്പിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ നന്ദി പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വം സജ്ജം: അഡ്വ. അനിൽ ബോസ്

Published

on

ഷാർജ: ഇന്ത്യാ രാജ്യത്തിൻ്റെ ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സജ്ജമാണെന്ന് കെ.പി.സി.സി വക്താവ് അഡ്വ.അനിൽ ബോസ് പറഞ്ഞു. ഇൻകാസ് ഷാർജയുടെ പുതുതായി തെരെഞ്ഞടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസും ഇന്ത്യ സഖ്യവും വലിയ രീതിയിലുള്ള തിരിച്ചു വരവിൻ്റെ പാതയിലാണ്, വരാനിരിക്കുന്ന ഹരിയാണ,ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രത്യയ ശാസ്ത്രച്യുതി സംഭവിച്ച അഴിമതിക്കാരുടെ കൂടാരമായി സി.പി.എമ്മും, അവർ നേതൃത്വം നൽകുന്ന സർക്കാറും മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻകാസ് നമ്മുടെ നാടിനായി നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ഇൻകാസ് ഷാർജ പ്രസിഡണ്ട് കെ.എം അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഷാർജ മുൻ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം, യു.എ.ഇ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രൻ, ജന. സെകട്ടറി എസ്.എം ജാബിൽ, ട്രഷറർ ബിജു എബ്രഹാം, മുൻ ജന.സെക്രട്ടറി വി.നാരായണൻ നായർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈ.പ്രസിഡണ്ട് പ്രദീപ് നെന്മാറ,ഷാർജ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് രജ്ഞൻ ജേക്കബ് , ജന.സെക്രട്ടറിമാരായ നവാസ് തേക്കട, പി.ഷാജി ലാൽ, ട്രഷറർ റോയി മാത്യു എന്നിവർ സംസാരിച്ചു. ഇൻകാസിൻ്റെ ഷാർജയിൽ നിന്നുള്ള മറ്റു കേന്ദ്ര-സംസ്ഥാന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Featured

ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ദുരൂഹമെന്ന് ബിനോയ് വിശ്വം; കൂടിക്കാഴ്ച നടത്തിയതിനെന്തെന്ന് എം.വി ഗോവിന്ദൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്നതു അംഗീകരിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

എന്നാൽ ഇതിനെ മറികടക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം ചോദിച്ചു.

Advertisement
inner ad

ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കിയിരുന്നു.

Advertisement
inner ad
Continue Reading

Featured

അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.

രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured