Connect with us
48 birthday
top banner (1)

Featured

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി: വി ഡി സതീശന്‍

Avatar

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണെന്നും അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ന് ഉമ്മന്‍ ചാണ്ടിയെയും യു.ഡി.എഫിനെയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും എന്തൊരു ഇരട്ടത്താപ്പാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തെ കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസ്താവന നടത്തിയതിന്റെ വിഡിയോയും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

Advertisement
inner ad

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് രാവിലെയാണ് ആദ്യ മദര്‍ഷിപ്പ് എത്തിയത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും 2000 കണ്ടെയ്‌നറുകളുമായെത്തിയ ‘സാന്‍ ഫെര്‍ണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്. നാളെയാണ് മുഖ്യമന്ത്രിയും കേന്ദ്രസംസ്ഥാന മന്ത്രിമാരും കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കുന്നത്. എന്നാല്‍, ഔദ്യോഗിക സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിക്കാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ എത്തി.
പുതുചരിത്രം പിറന്നു.
2015 ഡിസംബര്‍ 5 ന് തറക്കല്ലിട്ട പദ്ധതി.
പൂര്‍ണ തോതില്‍ ചരക്കു നീക്കം നടക്കുന്ന തരത്തില്‍ ട്രയല്‍ റണ്ണും നാളെ തുടങ്ങും.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം.

Advertisement
inner ad

വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് എഴുതിയത് സി.പി.എം മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മന്‍ ചാണ്ടിയേയും യു.ഡി.എഫിനേയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.

വിഴിഞ്ഞം യു.ഡി.എഫ് കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെകിടന്നോട്ടെ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

രാജ്യ പുരോഗതിക്കുള്ളതല്ല, മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണിത്; കോൺഗ്രസ്‌ അധ്യക്ഷൻ

Published

on

ന്യൂഡൽഹി: മോദി സർക്കാരിന്റെ കോപ്പി ബജറ്റിന് കോൺഗ്രസിന്റെ നീതി അജണ്ട പോലും ശരിയായി പകർത്താൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് രാജ്യത്തിന്റെ പുരോഗതിക്കുള്ള ബജറ്റല്ല. മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

കർഷകരെ കുറിച്ച് ഉപരിപ്ലവമായ ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ. ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി കോൺഗ്രസ്- യുപിഎ നടപ്പാക്കിയതുപോലെ വിപ്ലവകരമായ ഒരു പദ്ധതിയും നിലവിലില്ല. സ്ത്രീകൾക്കായി ഈ ബജറ്റിൽ ഒന്നും തന്നെയില്ല. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊള്ളയടിക്കുകയും കോർപ്പറേറ്റുകളായ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
inner ad
Continue Reading

Featured

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി‌

Published

on

ഗാന്ധിനഗർ: ഗുണ്ടാനേതാവായ കാമുകനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ ഒമ്പത് മാസത്തിന് ശേഷം തിരികെ എത്തിയപ്പോള്‍ ഭർത്താവ് വീട്ടില്‍ കയറ്റാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി‌. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ രണ്‍ജീത് കുമാറിന്റെ ഗാന്ധിനഗർ സെക്ടർ 19-ലെ വീട്ടില്‍വെച്ചാണ് സൂര്യ വിഷംകഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉള്‍പ്പെട്ട സൂര്യ തിരികെ ഭർത്താവിനൊപ്പം താമസിക്കാനെത്തിയപ്പോള്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി വിഷംകഴിച്ച്‌ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കഴിച്ച ശേഷം യുവതി തന്നെ 108-ല്‍ വിളിച്ച്‌ ആംബുലൻസ് വരുത്തിയത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒൻപതുമാസം മുൻപാണ് ആണ്‍സുഹൃത്തും ഗുണ്ടാനേതാവുമായ മഹാരാജ ഹൈക്കോർട്ട് എന്നയാള്‍ക്കൊപ്പം സൂര്യ ഒളിച്ചോടിയത്. ഇതിനുപിന്നാലെ മധുരയില്‍നിന്ന് 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തില്‍കുമാറും പ്രതികളായി. കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക തർക്കത്തെത്തുടർന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് നടത്തിയ അന്വേഷണത്തില്‍ 14-കാരനെ സുരക്ഷിതമായി മോചിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികളായ മൂവരും തമിഴ്നാട്ടില്‍നിന്ന് രക്ഷപ്പെട്ടത്. കേസില്‍ തമിഴ്നാട് പോലീസ് പിടികൂടുമെന്ന് ഭയന്ന് അറസ്റ്റ് ഒഴിവാക്കാനായാണ് ശനിയാഴ്ച സൂര്യ ഭർത്താവായ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്.എന്നാല്‍, സൂര്യയെ ഒരിക്കലും വീട്ടില്‍ കയറ്റരുതെന്ന് രണ്‍ജീത് കുമാർ വീട്ടുജോലിക്കാർക്ക് നിർദേശം നല്‍കിയിരുന്നു. ഇതോടെ സൂര്യയ്ക്ക് വീട്ടില്‍ പ്രവേശിക്കാനായില്ല. തുടർന്ന് യുവതി വിഷംകഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

അതേസമയം, 2023 മുതല്‍ രണ്‍ജീത് കുമാറും സൂര്യയും പിരിഞ്ഞ് താമസിക്കുകയാണെന്നും ഇവരുടെ വിവാഹമോചന നടപടികള്‍ നടന്നുവരികയാണെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹമോചന നടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ഈ സംഭവമുണ്ടായതെന്നും അഭിഭാഷകൻ പറഞ്ഞു. അതിനിടെ, സൂര്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴിലാണ് ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിരിക്കുന്നത്. എന്നാല്‍, ഇതിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ രണ്‍ജീത് കുമാർ വിസമ്മതിച്ചു.

Advertisement
inner ad
Continue Reading

Delhi

നീറ്റിൽ പുനഃപരീക്ഷ ഇല്ല ; വ്യാപക ക്രമക്കേട് കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി

Published

on

ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷ പ്രക്രിയയെ ബാധിക്കുന്നതരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ചോദ്യ പേപ്പറിന്റെ വ്യാപക ചോർച്ചയ്ക്ക് നിലവിൽ തെളിവുകൾ ഇല്ല. പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്നും റദ്ദാക്കിയാൽ 24 ലക്ഷം കുട്ടികളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. പുനഃപരീക്ഷ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

Continue Reading

Featured