Connect with us
,KIJU

Kerala

വിഴിഞ്ഞം തുറമുഖം 5 വർഷം വൈകിപ്പിച്ചു, കൊല്ലം തുറമുഖത്തെ കൈവിട്ടു

Avatar

Published

on

ആയിരം ദിവസത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖം പണിതീർത്ത് ആദ്യത്തെ കപ്പലടുപ്പിക്കും എന്ന ധാരണാ പത്രത്തിൽ 2015 ഓഗസ്റ്റ് 17ന് ഒപ്പു വച്ച് പണി ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴാണ് 2016 മേയിൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖത്ത് 2018 ഓണത്തിന് കപ്പലടുക്കുമായിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശി അടുപ്പിച്ച തുറമുഖ നിർമാണ സാമഗ്രികളുമായി വന്ന കടലാസ് കപ്പലല്ല, കണ്ടെയ്നറുകളും വഹിച്ചുള്ള കൂറ്റൻ മദർഷിപ്പോ, വലിയ ക്രൂയിസ് കപ്പലോ.
പക്ഷേ, പിന്നാലെ വന്ന പിണറായി വിജയൻ സർക്കാർ ആദ്യം ചെയ്തത് ഒരു സിഎജി റിപ്പോർട്ടിന്റെ മറവിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പദ്ധതി വൈകിപ്പിക്കാനായിരുന്നു. 7,530 കോടി രൂപയുടെ തുറമുഖ പദ്ധതിയിൽ കേരളത്തിന്റെ താത്പര്യം പൂർണമായി സംരക്ഷിച്ചില്ലെന്നായിരുന്നു സിഎജി റിപ്പോർട്ട്. എന്നാൽ, വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുന്നു എന്നും അന്ന് അത് ചെയ്തിരുന്നില്ലെങ്കിൽ തമിഴ്നാട്ടിലെ കൊളച്ചൽ തുറമുഖത്തിന് അതിന്റെ നേട്ടം കിട്ടുമായിരുന്നു എന്നും ഉമ്മൻ ചാണ്ടി തിരിച്ചടിച്ചു. ഏതായാലും അന്വേഷണ പ്രഹസനവുമായി പിണറായി വിജയൻ നീങ്ങിയില്ല. പക്ഷേ, വിഴിഞ്ഞം തുറമുഖ നിർമാണം ഒച്ചിഴയുന്ന വേഗത്തിലാക്കി. അതുകൊണ്ടാണ് അഞ്ചു വർഷം കൂടി വൈകി ഉദ്ഘാടനം നടത്തി പ്രതീകാത്മകമായെങ്കിലും വിഴിഞ്ഞം തുറമുഖ്യം യാഥാർഥ്യമാക്കിയത്.
വിഴിഞ്ഞം തുറമുഖം പോലാണ് അയൽ ജില്ലയായ കൊല്ലത്തെ പുരാതന തുറമുഖത്തിന്റെ കാര്യം. 2015 ഓഗസ്റ്റ് 14-ന് കൊല്ലം തുറമുഖത്ത് പുതിയ പാസഞ്ചർ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തതാണ്. കൊല്ലം നഗരത്തെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-3 തുറക്കുന്നതോടെ രാജ്യത്തെ തന്നെ പ്രധാന യാത്രാ പോർട്ടുകളിൽ ഒന്നായി കൊല്ലം മാറുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. കൊല്ലത്തേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു. ലക്ഷദ്വീപ് തുറമുഖമായ മിനിക്കോയ്‌ക്ക് വളരെ അടുത്തായതിനാൽ കൊല്ലം തുറമുഖത്തിലേക്ക് പാസഞ്ചർ ഷിപ്പ് സർവീസ് ആരംഭിക്കാൻ ലക്ഷദ്വീപ് സർക്കാരിനു പദ്ധതി ഉണ്ടായിരുന്നു. ഇത് ലക്ഷ്യമിട്ടാണ് കൊല്ലം തുറമുഖത്ത് പുതിയ പാസഞ്ചർ ടെർമിനൽ തുറക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചത്.
മിനിക്കോയിയിൽ നിന്ന് 200 നോട്ടിക്കൽ മൈൽ മാത്രം അകലെയാണു കൊല്ലം എന്നതിനാൽ കൊച്ചി, തിരുവനന്തപുരം,, മധുര തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ദൂരവും സമയവും കുറയ്ക്കാമെന്ന് ലക്ഷദ്വീപ് ഷിപ്പ് ഓപ്പറേറ്റർമാർ കണക്കു കൂട്ടി. ടൂറിസം മേഖലയിൽ ഇതു വലിയ സാധ്യത ആകുമായിരുന്നു. വ്യാവസായികമായും വലിയ ഗുണം ചെയ്യുമായിരുന്നു.
തുറമുഖ വകുപ്പും കസ്റ്റംസ് ഓഫീസർമാരും ടൂർ ഓപ്പറേറ്റർമാരും ചേർന്ന് 2014 ഏപ്രിൽ മുതൽ കൊല്ലം ആസ്ഥാനമായുള്ള ക്രൂയിസ് ഓപ്പറേഷൻസ് ആരംഭിക്കാൻ സമ്മതിച്ചു. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രമാണ് ഓഫർ ചെയ്തതെങ്കിലും പിന്നീട് ഇത് അന്താരാഷ്ട്ര സർവീസുകളിലേക്കും വ്യാപിപ്പിച്ചേക്കാമെന്നും ധാരണയുണ്ടായി. ചുറ്റുമുള്ള പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ കാരണം തുറമുഖത്തിന് അന്താരാഷ്ട്ര ക്രൂയിസ് ഓപ്പറേഷനുകൾക്ക് സാധ്യതയുണ്ടെന്ന് ടൂർ ഓപ്പറേറ്റർമാരും കണക്കു കൂട്ടി.
കൊല്ലം തുറമുഖത്ത് നിന്ന് ഹോവർക്രാഫ്റ്റ് സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും അവർ ആരാഞ്ഞിരുന്നു. മൂന്നു മണിക്കൂർ 20 മിനിറ്റ് കൊണ്ട് കൊല്ലം-കൊച്ചി സർവീസ് ആരംഭിക്കാനായിരുന്നു പദ്ധതി.
സിംഗപ്പൂരിൽ നിന്നുള്ള ‘ഇന്റർമറൈൻ’ എന്ന അന്താരാഷ്ട്ര കപ്പൽ 47 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 2015 ഓഗസ്റ്റ് 30 ന് കൊല്ലത്ത് നങ്കൂരമിട്ടതും അന്നത്തെ യുഡിഎഫ് സർക്കാരിന്റെ വിജയ ഗാഥ. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവിൽ നിന്ന് 5,600 ടൺ അസംസ്‌കൃത കശുവണ്ടിയുമായാണ് അന്നത്തെ കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത് . ഇത് കൊല്ലം തുറമുഖത്തിന് അന്താരാഷ്‌ട്ര ചരക്ക് കപ്പലുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വഴി തുറക്കുകയും കൊല്ലം നഗരത്തിൽ കശുവണ്ടി വ്യവസായം തഴയ്ക്കാൻ അവസരമൊരുക്കുകയും ചെയ്തു. കൊല്ലം തുറമുഖവും ആഫ്രിക്കയിൽ നിന്നുള്ള അന്താരാഷ്‌ട്ര അസംസ്‌കൃത കശുവണ്ടി കയറ്റുമതിക്കാരും തമ്മിലുള്ള നേരിട്ടുള്ള ഇടപാട് കൊല്ലം നഗരത്തിലെ വൻകിടൻ കശുവണ്ടി ബിസിനസ് ഗ്രൂപ്പുകൾക്ക് പുതിയ പ്രതീക്ഷകൾ നൽകി.
പക്ഷേ, പിന്നീടിതെല്ലാം അവതാളത്തിലായി. ഉമ്മൻ ചാണ്ടി സർക്കാർ വിഭാവന ചെയ്ത ഒരു വികസനവും കൊല്ലം തുറമുഖത്ത് പൂർത്തിയായില്ല. കൂടുതൽ പാസഞ്ചർ ഷിപ്പുകളോ കണ്ടെയ്നർ ഷിപ്പുകളോ വന്നില്ല. കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാകപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പിന്തുണ സർക്കാർതലത്തിൽ നൽകിയിട്ടുണ്ടത്രേ. ഇമിഗ്രേഷൻ സംവിധാനം, സുരക്ഷാക്രമീകരണം തുടങ്ങി കേന്ദ്ര സർക്കാർ അനുമതി ആവശ്യമുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി.
യാത്രാക്കപ്പലുകൾ തുറമുഖത്ത് എത്തുന്നതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള കപ്പലുകൾ കൊല്ലം തുറമുഖം വഴി സഞ്ചാരം നടത്തുന്നതിന് സന്നദ്ധവുമാണ്. ഫ്‌ളോട്ടിംഗ് ഡോക്ക് ഉൾപ്പടെ സംവിധാനങ്ങൾ ഏർപ്പെടുത്തുകവഴി ചരക്ക് കപ്പലുകളുടെ വരവും ഉറപ്പാക്കാനാകും. തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നത് സംബന്ധിച്ച് തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിക്കുമെന്നും കൊല്ലം ജല്ലിയെ പ്രതിനിധീകരിക്കുന്ന മന്ത്രി ബാലഗോപാൽ പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം എഴുപതു ശതമാനവും കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ പൂർത്തിയാക്കിയതാണ്. അന്നത്തെ സർക്കാരിന്റെ വേഗതയിൽ കാര്യങ്ങൾ നീങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ധനമന്ത്രി പറയുന്ന കാര്യങ്ങളെല്ലാം 2017നു മുമ്പ് യാഥാർഥ്യമാകുമായിരുന്നു. ഏഴുകൊല്ലം മുൻപ് 60 ശതമാനത്തിലധികം നിർമാണം പൂർത്തിയായ കൊല്ലം- കോട്ടപ്പുറം ദേശീയ ജല പാത പോലും ഇന്ന് നാഥനില്ലാതെ വഴിയാധാരമായി. എന്നിട്ടാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സർക്കാരിന്റെ വീരവാദം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കണ്ടല ബാങ്ക് ക്രമക്കേട്: മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഇ ഡി

Published

on

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎംപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ടടെയുള്ളവരെ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും.ഇവരോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇ.ഡി. ഓഫിസിൽഹാജരാകാൻ നിർദേശിച്ചു നോട്ടിനൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർക്കാണ് നോട്ടിസ് നൽകിയത്.എൻ.ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.പഞ്ചായത്ത് പ്രസിഡന്റ് സുരഷ്കുമാറിനു 17 ലക്ഷം രൂപയുടെ വായ്പയുണ്ട്. കഴിഞ്ഞ ഭരണാസമിതിയിൽ ഡയറക്ടറുമായിരുന്നു സി പി എം നേതാവ് കൂടിയായ സുരേഷ്‌കുമാർ. പത്തു ലക്ഷം രൂപ വരെ മാത്രം ലോൺ ആയി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് സി പി എം ഈ അഴിമതി മറച്ചുവയ്ക്കാൻ വേണ്ട സഹായം നൽകിയത് കൊണ്ടാണെന്ന് നിക്ഷേപകർ പറയുന്നു.2 കോടിയിലേറെ രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതി (എം.ഡിഎസ്) വാകുടിശികയുണ്ട്.ഒരേ ഭൂമി തന്നെ ഒന്നിലധികംചിട്ടികൾക്ക് ഈട് വച്ചാണ് 2 കോടിയിലേറെ രൂപ എഡിഎസ് പിടിമകൻച്ചതെന്ന് സഹകരണ വകുപ്പ്അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Pathanamthitta

പത്തനംതിട്ടയിലെ അച്ചടക്ക നടപടി;
സിപിഐയ്ക്കുള്ളിൽ കലാപക്കൊടി

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിനെതിരെ സിപിഐയ്ക്കുള്ളിൽ കലാപക്കൊടി ഉയരുന്നു.  ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് പരസ്യമായി പ്രതികരിച്ച ഇ.പി ജയൻ, സ്വാഭാവിക നീതിപോലും നിഷേധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. അതേസമയം, കണ്ടല സഹകരണ ബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കേസിൽ സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പത്തനംതിട്ടയിൽ മറ്റൊരു പണ സമ്പാദന ആരോപണം ഉയർന്നത് പാർട്ടിയെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.
എന്നാൽ, എ.പി ജയന്റെ പുറത്താക്കലിന് പിന്നിൽ മറ്റ് ചില താൽപ്പര്യങ്ങളുണ്ടെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചർച്ചകൾ. സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണെന്നും തന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞതെന്നും ജയൻ പറയുന്നു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക്‌ പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.
പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് ജയൻ ചൂണ്ടിക്കാട്ടുന്നു.
കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തതെന്നാണ് ജയന്റെ വിശദീകരണം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു. നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തലെന്നും ജയൻ പ്രതികരിച്ചു.

Continue Reading

Kerala

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്.

കെ.എസ്.യു ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.

Advertisement
inner ad

റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ മൂന്നിലൊന്ന് ഭൂരിപക്ഷം പോലും ഇപ്പോൾ നേടാനായില്ല. അസാധുവായ വോട്ടുകളുടെ എണ്ണം 23 ൽ നിന്ന് 34 ലേക്ക് കുതിച്ചപ്പോൾ എസ്എഫ്ഐ സ്വൈര്യ വിഹാരം നടത്തുന്ന ക്യാമ്പസിൽ അവരുടെ സംരക്ഷണയിൽ ഇരുന്ന പെട്ടികളിൽ കൃതൃമത്വം നടന്നു എന്ന് തന്നെയാണ് കെ.എസ്.യു കരുതുന്നത്

Advertisement
inner ad

ഹൈക്കോടതി വരെ ഇടപെട്ട കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ ലാഘവത്തോടെയാണ് കോളേജ് അധികൃതർ സമീപിച്ചത്

വ്യാജ ടാബുലേഷൻ ഷീറ്റ് നിർമ്മിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പരമായ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured