കൊടി സുനി അടക്കമുള്ള കുറ്റവാളികൾക്ക് ഫോൺ വിളിക്കാൻ ഒത്താശ ; ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

കൊടി സുനി അടക്കമുള്ള കുറ്റവാളികൾക്ക് ഫോൺ വിളിക്കാൻ ഒത്താശ ചെയ്തു എന്ന അന്വേഷണ റിപ്പോർട്ടിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്‌പെൻഡ് ചെയ്തു. പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച്‌ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ജയിൽ ഡിജിപിയുടെ ഉത്തരവ്.

ടി.പി വധക്കേസ് പ്രതി കൊടി സുനിയിൽ നിന്നും ഫോൺ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽ വിളിച്ചെന്നും മുൻപ് കണ്ടെത്തിയിരുന്നു.കൊലപാതക കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്ബറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്.

Related posts

Leave a Comment