വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്നു മറ്റേതെങ്കിലും ജയിലിലേക്കു മാറ്റണം ; കൊടി സുനി നിര‍ാഹാര സമരത്തില്‍

തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്നു മറ്റേതെങ്കിലും ജയിലിലേക്കു മാറ്റണമെന്ന ആവശ്യവുമായി ടിപി കേസ് പ്രതി കൊടി സുനി സിബിഐ കോടതിയിലും തലശ്ശേരി സെഷന്‍സ് കോടതിയിലും അപേക്ഷ സമര്‍പ്പിച്ചു.വിയ്യൂരിലെ കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച്‌ സുനി നിര‍ാഹാരസമരം നടത്തുന്നതായി അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ സുനി 3 നേരവും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

സെന്‍ട്രല്‍ ജയിലില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇവരെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയത്. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് പ്രതീഷ‍ിനെ കഴിഞ്ഞ ദിവസം ചാവക്കാട് ജയിലിലേക്കു മാറ്റിയിരുന്നു.സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ അനുഭവിച്ചിരുന്ന കൊടി സുനിയും കൂട്ടരും അതിസുരക്ഷാ ജയിലിലെ നിയന്ത്രണങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണു ജയില്‍ മാറ്റത്തിനു കോടതിയെ സമീപിച്ചത്.

Related posts

Leave a Comment