വിവേകാനന്ദം പ്രകാശനം ചെയ്തു

ദുബായ്: മധ്യപൂർവദേശത്തെ ആദ്യ മലയാളി മാധ്യമപ്രവർത്തകനും യുഎഇയിലെ ഇന്ത്യൻ മീഡിയാ ഫ്രട്ടേണിറ്റിയുടെ സ്ഥാപകപ്രസിഡൻ്റുമായിരുന്ന .പി.വി.വിവേകാനന്ദിനെക്കുറിച്ചുള്ള പുസ്തകം വിവേകാനന്ദം – ഒരു പ്രവാസി മാധ്യമപ്രവർത്തകൻ്റെ അകംപൊരുൾ പ്രകാശനം ചെയ്തു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാജഹാന്‍ മാടമ്പാട്ട് ഇ സി എച്ച് സിഇഒ ഇക്ബാല്‍ മാർക്കോണിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മാധ്യമപ്രവർത്തകരായ സാദിഖ് കാവിലും തന്‍സി ഹാഷിറുമാണ് പുസ്തകത്തിന്‍റെ എഡിറ്റമാർ. പിവി വിവേകാന്ദിനെ കുറിച്ചുളള ഹൃസ്വവീഡിയോ പ്രദർശിപ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഐഎംഎഫ് കോ ഓർഡിനേറ്ററും മാധ്യമപ്രവർത്തകനുമായ രാജു മാത്യു പുസ്തക പരിചയം നടത്തി. ഐഎംഎഫ് കോ ഓർഡിനേറ്റർ സുജിത് സുന്ദരേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചിരന്തന സാംസ്കാരികവേദി പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷം വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകന്‍ തോമസ് ജേക്കബ് വീഡിയോയിലൂടെ ആശംസകള്‍ അറിയിച്ചു. പിവി വിവേകാനന്ദിന്‍റെ പത്നി ചിത്രാ ആനന്ദ് , മകള്‍ വിസ്മയ ആനന്ദ്, മകന്‍ അനൂപ് ആനന്ദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. വിവേകാനന്ദന്‍റെ ചെറുപ്പകാലം മുതലുളള സുഹൃത്തുക്കളായ ഇകെ രാജേന്ദ്രനും, പോള്‍ ടി ജോസഫും ഓർമ്മകള്‍ പങ്കുവച്ചു. മാധ്യമപ്രവർത്തകരായ ഇസ്മയില്‍ മേലടി,എം.സി.എ.നാസർ, ഭാസ്കർ രാജ്, എൽവിസ് ചുമ്മാർ, ജലീൽ പട്ടാമ്പി,രമേശ് പയ്യന്നൂർ, ഫൈസല്‍ ഷംസുദ്ദീന്‍ തുടങ്ങിയവരും റോജിന്‍ പൈനുംമൂട്, ടി.എ.രവീന്ദ്രൻ സലാം പാപ്പിനിശേരി, സി.പി.ജലീൽ തുടങ്ങിയവരും ആശംസകള്‍ നേരുന്നു. ചിരന്തന സാംസ്കാരിക വേദി സെക്രട്ടറി ടിപി അഷ്റഫ് നന്ദി പ്രകാശനം നടത്തി. മാധ്യമപ്രവർത്തകയായ ജസിത സഞ്ജിത് അവതാരകയായിരുന്നു. ചിരന്തനയുടെ 34 മത് പുസ്തകമാണ് വിവേകാനന്ദം.

Related posts

Leave a Comment