സമൂഹ വിവാഹം നടത്തുന്നു


പെരിന്തല്‍മണ്ണ : വേങ്ങൂര്‍ എം ഇ എ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ മേല്‍നോട്ടത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റ്, അധ്യാപകര്‍, തുടങ്ങിയവരുടെ സഹായത്തോടെ നടത്തി വരുന്ന ആറാമത് സമൂഹവിവാഹം ‘മെഹര്‍ 21’ന് ഇന്ന്തുടക്കം കുറിക്കും. നിര്‍ധരരായ 7 യുവതിയുവാക്കളുടെ വിവാഹമാണ് ‘മെഹര്‍ 21’ ന്റെ ഭാഗമായി നടത്താന്‍ പോകുന്നത്.
സമൂഹത്തിലെ ഏറ്റവും നിര്‍ധരരായ യുവതിയുവാക്കളെ വിദ്യാര്‍ത്ഥികള്‍ തന്നെ കണ്ടത്തി ഓരോ വധുവിനും 7 പവന്‍ സ്വര്‍ണഭരണവും വധൂവരന്മാര്‍ക്കുള്ള വിവാഹവസ്ത്രങ്ങളും വിവാഹചിലവുകളും നല്‍കിയാണ് വിവാഹം നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സി.കെ സുബൈര്‍ ,വി.പി ശംസുദ്ധീന്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ അബ്ദുറഹ്മാന്‍, ഫാഹിദ് അലി, മുഹമ്മദ് ഇജാസ്, മുഹമ്മദ് ഫായിസ്, അജ്മല്‍ പര്‍വേഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment