വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു

മഞ്ചേരി :വി.പി ജലീല്‍ മാസ്റ്റര്‍ അനുസ്മരണാര്‍ത്ഥം യൂത്ത് കെയര്‍ പാണ്ടിക്കാട് തൊടികപ്പുലം മണ്ണഴിക്കളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ: വി എസ് ജോയി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ സഫീര്‍ജാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എന്‍ ടി കാദര്‍, സുന്ദരന്‍ പനയംതൊടിക, വി രഞ്ജിത്ത്, വി പി സഹീര്‍, ആര്‍ട്ടിസാന്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഫൈസല്‍ മുനീര്‍, ആര്‍ട്ടിസാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുല്‍ഫി ചെമ്പ്രശ്ശേരി , വി പി വാഹിദ്, സ്വാലിഹ്.ടി, യു കെ ബാവ, അലി അക്ബര്‍,ഷിബു, മുര്‍ഷിദ്, വി പി ഫര്‍സീന്‍,റിനാന്‍,സുജിത് ചെമ്പ്രേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment