കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അപായപ്പെടുത്തും ; വിസ്മയയുടെ കുടുംബത്തിന് ഭീഷണി കത്ത്

കൊല്ലം:സ്ത്രീധന പീഡനം മൂലം ഭർതൃവീട്ടിൽ തൂങ്ങിമരിച്ച വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്.കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ സഹോദരനെ അപായപ്പെടുത്തുമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത് .കത്ത് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ ചടയമംഗലം പൊലീസിന് കൈമാറി.
കഴിഞ്ഞ ജൂൺ 21 നായിരുന്നു കൊല്ലം ശൂരനാട്ടുള‌ള ഭർത്താവ് കിരണിന്റെ വീട്ടിൽ വിസ്‌മയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ നിരന്തരം വിസ്മയയെ ഉപദ്രവിക്കുമായിരുന്നു എന്നും അതിന്റെ മനോവിഷമത്തിലാണ് വിസ്‌മയ തൂങ്ങിമരിച്ചതെന്ന് കാണിച്ച്‌ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് അസിസ്‌റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്‌ടറായിരുന്ന കിരണിനെ അറസ്റ്റ് ചെയ്ത്, ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

എന്നാൽ കത്തെഴുതിയത് കേസിലെ പ്രതിയായ കിരൺ കുമാർ ആകാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.തുടർനടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു.

Related posts

Leave a Comment