വിസ്മയയുടേത് ആത്മഹത്യയെന്നു കുറ്റപത്രം

കൊല്ലംഃ ശാസ്താംകേട്ട പോരുവഴിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്റ്റര്‍ വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. ഇതു സംബന്ധിച്ചു ശാസ്താംകോട്ട സിജെഎം കോടതിയില്‍ പോലീസ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി. രവി കുറ്റ പത്രം നല്‍കി. ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍സ്പെക്റ്ററുമായിരുന്ന കിരണ്‍ കുമാറാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പോലീസിനു ലഭിച്ചു. ആത്മഹത്യ പ്രേരണയ്ക്കുള്ള ഒന്‍പത് വകുപ്പുകളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. 500 പേജുകളുള്ള കുറപത്രത്തില്‍ 102 സാക്ഷികളുണ്ട്. 92 രേഖകളും 56 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. റെക്കോഡ് വേഗതയിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നു പോലീസ്.

Related posts

Leave a Comment