കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം

കോഴിക്കോട് : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. നിലവിലുണ്ടായിരുന്ന നിയന്ത്രണം നാളെ മുതൽ നീക്കാനാണ് ജില്ലാ ഭരണകൂടത്തിൻറെ തീരുമാനം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൾച്ചറൽ ബീച്ചിലും പ്രധാന ബീച്ചിലും രാത്രി എട്ട് വരെയാണ് പ്രവേശന സമയം. ജില്ലയിൽ കാപ്പാട് ഉൾപ്പെടെയുള്ള ബീച്ചുകളും വിനോദകേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊടുത്തപ്പോഴും കോഴിക്കോട് ബീച്ചിൽ കടുത്ത നിയന്ത്രണം തുടരുകയായിരുന്നു.

Related posts

Leave a Comment