കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിലേക്ക് പ്രതിഷേധ സൈക്കിൾ യാത്രയുമായി വിഷ്ണുവും ; വി കെ ശ്രീകണ്ഠൻ എം പി ഫ്ലാഗ്ഓഫ് ചെയ്തു

പാലക്കാട്‌ : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സി വിഷ്ണുവിന്റെ സൈക്കിൾ യാത്ര വി കെ ശ്രീകണ്ഠൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി എച് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് സ്വാഗതം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, മുൻ എംഎൽഎ കെ എ ചന്ദ്രൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

ഇന്ന് ആരംഭിച്ച സൈക്കിൾ യാത്ര 2700 കിലോമീറ്റർ താണ്ടി 50 ദിവസങ്ങൾ കൊണ്ട് ഡൽഹിയിൽ എത്തും. ഓരോ പ്രദേശങ്ങളിലും വിഷ്ണുവിന് ഗംഭീര സ്വീകരണങ്ങൾ ലഭിക്കുകയുണ്ടായി. കൊല്ലത്തുനിന്ന് യൂത്ത് കോൺഗ്രസ് നേതാവ് റാഫിയും പ്രതിഷേധ സൈക്കിൾ യാത്ര ആരംഭിച്ചിട്ടുണ്ട്. ഇരുവരും തൃശൂരിൽ വച്ച് ഒരുമിച്ച് ആകും തുടർയാത്ര.

Related posts

Leave a Comment