പ്രവാസി സമൂഹത്തിന് ആശ്വാസം : അറുപതു കഴിഞ്ഞവരുടെ വിസാ നിയന്ത്രണം ഒഴിവാക്കി

കൃഷ്ണൻ കടലുണ്ടി

 കുവൈറ്റ് സിറ്റി : ഹൈസ്കൂൾ വിദ്യാഭ്യാസമോ താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് തികഞ്ഞ വിദേശീയരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള  പബ്ലിക് മാൻ പവർ അതോറിറ്റിയുടെ 2020ഓഗസ്റ്റ് മാസത്തിലെ ഉത്തരവ്  ലെജിസ്‌ലെഷൻ ആൻഡ് ഫത്വ കമ്മിറ്റി റദ്ദാക്കി . രജ്ജ്യത്ത് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നിയമങ്ങളും നടപടി ക്രമങ്ങളും തീരുമാനിക്കുന്നതിന് പബ്ലിക് മാൻ പവർ അതോറിറ്റിക്ക് അധികാരമില്ലെന്ന് ലെജിസ്ലേഷൻ ആൻഡ് ഫത്വ കമ്മിറ്റി വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .മാൻ പവർ അതോറിറ്റിയുടെ 2020ആഗസ്റ്റിലെ നിയമപരമായി നില നിൽക്കുന്നതല്ല. വേണ്ടത്ര പഠിക്കാത്തെയാണ് അത്തരം ഒരു നിയമം നടപ്പാക്കിയിരുന്നത് .

കഴിഞ്ഞ പതിനാല് മാസത്തോളമായി നിലനിന്നിരുന്ന നിരോധനം നീക്കുന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികളുടെ വലിയൊരു ഉത്ക്കണ്ഠ ക്കാണ് പരിഹാരമായിരിക്കുന്നത് . വർക്ക് പെർമിറ്റ് പുതുക്കാൻ ആവാതെ വന്നതോടെ ഒട്ടേറെ പേര് കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോയിരുന്നു . നല്ലൊരു ഭാഗം ഇതര ഗൾഫ് നാടുകളിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നതായും കണ്ടിരുന്നു. ഇതോടെ കുവൈറ്റിലെങ്ങും അപ്പാർട്മെന്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമുണ്ടായി . നിരോധനം നേർക് ഫത്വ കമ്മിറ്റിയെ പ്രേരിപ്പിച്ചതിൽ ഈ സാഹചര്യവും സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് വിലയിരുത്തപ്പെടുന്നു.

Related posts

Leave a Comment