Connect with us
fed final

Delhi

അഹമ്മദാബാദ് ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി‌

Veekshanam

Published

on

അഹമ്മദാബാദ് : അഹമ്മദാബാദ് ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി‌. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കോഹ്‌ലി ടെസ്റ്റിൽ സെഞ്ച്വറി‌നേടുന്നത്. 240 പന്തില്‍ നിന്നാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 5 ഫോറുകള്‍ മാത്രമെ കോഹ്ലിയുടെ ഈ സെഞ്ച്വറിയില്‍ ഉണ്ടായിരുന്നുള്ളൂ. ടെസ്റ്റിലെ 28ആം സെഞ്ച്വറി ആണിത്.ഇപ്പോള്‍ ഇന്ത്യ 462/5 എന്ന നിലയില്‍ ആണ് ഉള്ളത്. ഇന്ത്യക്ക് 44 റണ്‍സ് എടുത്ത ഭരതിന്റെ വിക്കറ്റ് നഷ്ടമായി. ആദ്യ സെഷനില്‍ 28 റണ്‍സ് എടുത്ത ജഡേജയെയും നഷ്ടമായിരുന്നു. ഇപ്പോള്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് 18റണ്‍സിന് പിന്നിലാണ്. വിരാട് കോഹ്ലിക്ക് ഒപ്പം അക്സര്‍ ആണ് ക്രീസില്‍ ഉള്ളത്.

Advertisement
inner ad

Delhi

​INTERVIEW- N.K. PREMACHANDRAN MP

Published

on

  • ഇന്നത്തെ രാഹുൽ ​ഗാന്ധിയെ ബിജെപിക്കു ഭയം: പ്രേമചന്ദ്രൻ

“രാഹുൽ ഗാന്ധിയെ കുടുക്കാൻ കുഴിച്ച കുഴിയിൽ വീണത് ബിജെപിയാണ്. ശബ്ദാനമയമായ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഇപ്പോൾ മുഴങ്ങിയും മുന്നിട്ടും നിൽക്കുന്നത് രാഹുൽ ഗാന്ധിയാണ്. പർലമെന്റിൽ നിന്നു പുറത്താക്കപ്പെട്ടതിലൂടെ അദ്ദേഹം കൂടുതൽ കരുത്താർജിച്ചു. രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസും കോടതി വിധിയും തള്ളിപ്പറയുന്നില്ല. പക്ഷേ, അർജന്റീനയും ബ്രസീലും പോലുള്ള അത്യുഗ്രൻ ഫുട്ബോൾ ടീം കാണിക്കുന്ന പന്തടക്കത്തിന്റെ മികവോടെ രാഹുലിനെ അയോഗ്യനാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കളിച്ച കളി ഫൗൾ പ്ലേ ആയിരുന്നു എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ജാള്യത മറയ്ക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ ആരെയും ലജ്ജിപ്പിക്കും.”

2019ലെ സൻസദ് രത്ന പുരസ്കാരം നേടിയ പാർലമെന്റ് അംഗവും ആർഎസ്പി സെൻട്രൽ സെക്രട്ടേറിയറ്റ് അംഗവുമായ എൻ.കെ. പ്രേമചന്ദ്രൻ എംപി വീക്ഷണം ഓൺ ലൈൻ ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരനുമായി സംസാരിക്കുന്നു.

Advertisement
inner ad

ദേശീയ രാഷ്ട്രീയം പുതിയ വഴിത്തിരിവിലാണെന്നു കരുതാമോ?

  • ദേശീയ രാഷ്‌ട്രീയത്തിനു പുതിയൊരു ‘നറേഷൻ’ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണു ബിജെപി എന്നു തോന്നുന്നു. രാഹുൽ ഗാന്ധിയെ വളരെ ദുർബലനാക്കി, രാഷ്‌ട്രീയത്തിൽ ഒരു ‘പപ്പു’ കഥാപാത്രമാക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി ഇതുവരെ. മോദിക്കു ബദൽ രാഹുൽ എന്ന താരതമ്യം സൃഷ്ടിച്ച്, അതിൽ നിന്നും അതിശക്തമായ മേൽക്കൈ നേടി നരേന്ദ്ര മോദിയുടെ അപ്രമാദിത്തം അരക്കിട്ടുറപ്പിക്കാനാണ് അവർ ശ്രമിച്ചത്. സൈബർ ടീമിന്റെ സഹായത്തോടെ ഒരു പരിധി വരെ അവരതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ, രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ യാഥാർഥ്യ ബോധത്തോടെ അപഗ്രഥിക്കാനും ജനങ്ങളെ അനുതാപത്തോടെ സമീപിക്കാനും ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് ബദൽ നിർദേശങ്ങൾ നിരത്താനും രാജ്യത്തിന്റെ ഏതു കോണിലുള്ള ഗ്രാമീണരുമായിപ്പോലും മുഖാമുഖം സംസാരിക്കാനും അവരുടെ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി പറയാനുമൊക്കെയുള്ള മികവും വൈദഗ്ധ്യവും നേടി, ദേശീയതലത്തിൽ കാര്യക്ഷമതയുള്ള പുതിയൊരു നേതാവിനെയാണ് അഞ്ചുമാസം കൊണ്ട് ഇന്ത്യ പരിചയപ്പെട്ടത്. അതിൽ ബിജെപിക്ക് പരിഭ്രാന്തിയുണ്ട്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നിലെ രാഷ്‌ട്രീയ അജൻ‍ഡ?
* ഇതു പെട്ടെന്നെടുത്ത തീരുമാനമാവില്ല. ഭാരത് ജോഡോ യാത്രയുടെ അഭൂതപൂർവമായ ജനപിന്തുണയിലൂടെ കോൺഗ്രസ് വലിയ തിരിച്ചു വരവാണു നടത്തിയത്. ഹിന്ദി ഹൃദയ ഭൂമിയായ ഹിമാചൽ പ്രദേശിൽ പോലും അതിന്റെ പ്രത്യാഘാതം വളരെ പെട്ടെന്ന് അനുഭവേദ്യമായി. രാജ്യത്തിന്റെ പല ഭാഗത്തും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നല്ല തിരിച്ചുവരവ് നടത്തി. അതു ബിജെപി തീരെ പ്രതീക്ഷിച്ചതല്ല. പാർലമെന്റിനു പുറത്ത് ജനവിധിയിൽ പിന്നാക്കം പോവുകയും പാർലമെന്റിനുള്ളിൽ നിരന്തരം ചോദ്യങ്ങൾ കൊണ്ട് നരേന്ദ്ര മോദിയെ ഉത്തരം മുട്ടിക്കുകയും ചെയ്തപ്പോൾ രാഹുൽ ഗാന്ധി നോട്ടപ്പുള്ളിയാവുന്നത് സ്വാഭാവികം. അതുകൊണ്ടാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചത്.

Advertisement
inner ad

നരേന്ദ്ര മോദിക്കു ശക്തമായ വെല്ലുവിളി ഉയർത്താൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞോ?

  • പാർലമെന്റിനുള്ളിൽ നരേന്ദ്ര മോദിക്കു നേരേ നേരിട്ടു വിരൽ ചൂണ്ടുന്നത് രാഹുൽഗാന്ധി ഒറ്റയ്ക്കാണ്. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ തെളിവുകൾ നിരത്തി ചോദ്യം ചോദിച്ചത് രാഹുൽ ഗാന്ധി മാത്രമായിരുന്നു. അതിന് ഈ നിമിഷം വരെ മോദി ഉത്തരം പറഞ്ഞിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്തും അദാനിയും അംബാനിയും മറ്റുമായി ഭരണക്കാർക്ക് ബന്ധമുണ്ടായിരുന്നു എന്ന മറുപടി മാത്രമാണ് ബിജെപി മന്ത്രിമാരെല്ലാം കൂടി പറയുന്നത്. അതല്ലല്ലോ രാഹുൽ ഗാന്ധി ചോദിച്ചതിനു മറുപടി. ഗൗതം അദാനിയുടെ പക്കലുള്ള 20,000 കോടി രൂപയുടെ നിക്ഷേപം ആരുടേതാണെന്ന ചോദ്യത്തിന് എന്തേ ഉത്തരം നൽകാത്തത്?

പാർലമെന്റ് നടപടികൾ ഭരണപക്ഷം തന്നെ തടസപ്പെടുത്തുന്നത് പുതിയ സംഭവമല്ലേ?
*ബജറ്റ് സമ്മേളനമാണ് നടക്കുന്നത്. വളരെ പ്രധാനപ്പെട്ട ചർച്ചകൾ നടക്കേണ്ട വേള. മനഃപൂർവം പ്രകോപനം സൃഷ്ടിച്ച് പ്രതിപക്ഷത്തെ ഇളക്കിവിടുക മാത്രമല്ല ഭരണപക്ഷം ചെയ്യുന്നത്. തുടർച്ചയായി ഏഴുദിവസം ഭരണപക്ഷം സഭാ നടപടികൾ തടസപ്പെടുത്തുന്നത് ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലാദ്യമാണ്. ക്യാബിനറ്റ് മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, രാജ്നാഥ് സിംഗ്, പീയൂഷ് ഗോയൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ തടസപ്പെടുത്തിയത്. അദാനി-മോദി ബന്ധത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം മറിടക്കാൻ രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗം ഉദ്ധരിച്ച് “രാഹുൽ ഗാന്ധി മാഫ് ബോലോ” എന്നാക്രോശിച്ചാണു ബഹളം. താൻ പറയാത്ത കാര്യങ്ങളാണ് ലണ്ടൻ പ്രസംഗത്തിന്റെ പേരിൽ സഭയിൽ ഉന്നയിക്കുന്നതെന്നും അതിനു മറുപടി പറയാൻ അവസരം തരണമെന്നും പറഞ്ഞ് മൂന്നു പ്രാവശ്യമാണ് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയെ കണ്ടത്. രണ്ടു തവണ കത്തും നല്കി. താൻ നിസ്സഹായനാണ് എന്ന മറുപടിയാണു സ്പീക്കർ നൽകിയത്. അത് സഭയിൽ ഒരംഗത്തിനു ലഭിക്കേണ്ട നീതിയുടെ നിഷേധമാണ്.

ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ രാഹുൽ ഗാന്ധിയെ ബോധപൂർവം ടാർഗറ്റ് ചെയ്യുകയായിരുന്നു എന്നു കരുതുന്നതിൽ തെറ്റുണ്ടോ?

  • അതാണു നേരത്തേ പറഞ്ഞത്. ഇവിടെ വളരെ വ്യക്തമായൊരു ഗെയിം പ്ലാനുണ്ട്. മോദി-അദാനി ബന്ധത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോൾത്തന്നെ ആ ടാർഗറ്റ് വളരെ വ്യക്തമായി. ഇതേക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടപ്പോൾത്തന്നെ രാഹുൽ ഗാന്ധി മാഫ് ബോലോ മുദ്രാവാക്യവുമായി ഭരണപക്ഷവും നടുത്തളത്തിലിറങ്ങി. അപ്പോഴേക്കും ജമ്മു കശ്മീർ പ്രസംഗത്തിന്റെ പേരിൽ രാഹുലിന്റെ വീട്ടിൽ പൊലീസ് എത്തി. അതു കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപ് കോളാർ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ കുറ്റക്കാരനായി പ്രഖ്യാപിച്ചു. ഉത്തരവിന്റെ മഷി ഉണങ്ങും മുൻപ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. അതും കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ എംപിയുടെ ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടു. ഇന്നലെ ഈ വീട് ഒഴിപ്പിക്കുകയും ചെയ്തു. എൽ.കെ. അഡ്വാനി പാർലമെന്റ് അംഗമല്ലാതായിട്ട് എത്ര വർഷമായി? എന്നിട്ട് അദ്ദേത്തിന്റെ വീട് ഒഴിപ്പിച്ചോ? ഗുലാം നബി ആസാദിന്റെ വസതി ഒഴിപ്പിച്ചോ? ഇത്തരത്തിൽ നിരവധി അംഗങ്ങൾ കാലാവധി പൂർത്തിയാക്കി സഭയിൽ നിന്നു പുറത്തായിട്ടും ഇപ്പോഴും അവരുടെ ഔദ്യോഗിക വസതി നിലനിർത്തിയിരിക്കുന്നു. പിന്നെന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോടു മാത്രം ഈ തിടുക്കം?

രാഹുൽ ഗാന്ധിയുടെ അയോഗ്യത ബിജെപി തയാറാക്കിയ തിരക്കഥയുടെ ക്ലൈമാക്സല്ലേ?
*രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസും അതിന്റെ ജുറിസ്ഡിക്ഷൻ പരിധിയും വിധിപ്രസ്താവവും ഒക്കെ അംഗീകരിക്കാം. അതെല്ലാം നിയമത്തിന്റെ വഴിയേ എന്നും സമ്മതിക്കാം. പക്ഷേ, നിയമത്തിന്റെ കണ്ണിലൂടെ മാത്രം വിലയിരുത്തപ്പെടേണ്ടതാണോ ഇതെല്ലാം? രാജ്യത്തെ പ്രധാനപ്പെട്ട ഒരു പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെതിരേ ഉണ്ടാകുന്ന കോടതിവിധി രാഷ്‌ട്രീയമായ നിരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമാക്കും എന്നുകൂടി ഓർക്കേണ്ടതുണ്ട്. ഒരാൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ആനുപാതികമായിരിക്കണം ഇന്ത്യൻ പീനൽ കോഡ് പ്രാകരമുള്ള ശിക്ഷാ വിധി. മാനനഷ്ടക്കേസുകൾക്കു ലഭിക്കാവുന്ന പരമാവധി ശിക്ഷയാണു രാഹുൽ ഗാന്ധിക്കു ലഭിച്ചത്. അതിനുമാത്രം വലിയ കുറ്റം രാഹുൽ ചെയ്തോ എന്ന് ആവർത്തിച്ചു പരിശോധിക്കപ്പെടേണ്ടതുണ്ട്.
മോദി എന്നത് ഒരു സമുദായത്തിന്റെ പേരല്ല, സർ നെയിമാണ്. ഗാന്ധി എന്നതും ഒരു സമുദായ നാമമല്ല, സർ നെയിമാണ്. ഈ സർ നെയിം വച്ച് ആരെല്ലാം ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും രാഹുൽ ഗാന്ധിയെയുമൊക്കെ അധിക്ഷേപിച്ചിരിക്കുന്നു. എന്നിട്ട് ഒരാൾക്കെതിരേ പോലും രാജ്യത്ത് ഒരിടത്തും കേസുണ്ടായില്ല.

Advertisement
inner ad

വിമർശനങ്ങളെ ഭയക്കുന്ന ഭരണാധികാരികൾ കൂടുതൽ സ്വച്ഛാധിപതികളാകുന്നു എന്നു പറയാമോ?
*കോവിഡ് മഹമാരി സംഭാവന ചെയ്ത അനേകം കെടുതികളിൽ രാഷ്‌‌ട്രീയമായി സംഭവിച്ച ദുരന്തമാണിത്. ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടത്താമെന്ന വലിയ പാഠം പല ഭരണകർത്താക്കളും പഠിച്ചു. ഇനിയും അതിനു കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ് വിമർശനങ്ങൾക്ക് അവർ അവസരം കൊടുക്കാത്തത്. വിയോജപ്പിന്റെ രാഷ്‌ട്രീയത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് രാഹുൽ ഗന്ധിയെ അയോഗ്യനാക്കിയത്. ബിജെപിയുടെയും കേന്ദ്ര ഗവണ്മെന്റിന്റെയും നേതൃത്വത്തിൽ നടക്കുന്ന പൗരാവകാശ ലംഘനങ്ങളെയും ജനാധിപത്യധ്വംസനങ്ങളെയും അതിജീവിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ത്യയിൽ ജനാധിപത്യചേരി ശക്തമായ തിരിച്ചുവരവ് നടത്തുക തന്നെ ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

ഈ രാഷ്‌ട്രീയ പ്രതിസന്ധി എങ്ങനെയാവും അവസാനിക്കുക?

  • കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഉർവശീശാപം ഉപകാരം എന്നാണു തോന്നുത്. രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി അപ്പീൽ കോടതിയിൽ നിലനിൽക്കുമെന്നു കരുതുന്നില്ല. അതുകൊണ്ട് അനുകൂലമായ കോടതിവിധി സമ്പാദിക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കട്ടെ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പേരിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കിടയിൽ വലിയൊരു ധ്രുവീകരണം വന്നിട്ടുണ്ട്. അത് അനുകൂലമാക്കാൻ കോൺഗ്രസാണ് മുൻകൈ എടുക്കേണ്ടത്. മതേതര ഭാരതം ഇതേ പോലെ തുരണോ എന്നാണ് 2024 ൽ ഉയരുന്ന പ്രധാന ചോദ്യം. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വേണം എന്നാണ് ഉത്തരം നൽകുന്നത്. അവരുടെ അഭിപ്രായങ്ങൾ ചിതറിപ്പോയില്ലെങ്കിൽ ഇന്ത്യയിൽ ബിജെപി വിരുദ്ധ പുതിയ ഭരണകൂടം എന്ന കാര്യത്തിൽ സംശയമില്ല.
Continue Reading

Delhi

ഡൽഹിയിൽ പോലീസിന്റെ ഗുണ്ടായിസം. എം പി മാരെ കസ്റ്റടിയിലെടുത്തു. ജെബി മേത്തർ എം പി യെ കസ്റ്റഡിയിൽ എടുത്തത് വലിച്ചിഴച്

Published

on

ന്യൂ ഡൽഹി : ജനാധിപത്യത്തെ ഹനിക്കുന്ന മോദി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചും, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ രാഷ്ട്രീയ പകപോക്കിലും പ്രതിഷേധിച്ച് ഇന്നലെ റെഡ് ഫോർട്ടിൽ നടന്ന കോൺഗ്രസ്‌ മാർച്ചിൽ പോലീസിന്റെ ഗുണ്ടായിസം അരങ്ങേരി. സമാധാനമായി നടന്ന മാർച്ച് പോലീസ് ബാരിക്കേട് ഇട്ട് തടയുകയായിരുന്നു. ഇത് മറികടക്കാൻ ശ്രമിക്കവേ ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ കിംഗ്സ് പോലീസ് ക്യാമ്പിലെത്തിച്ചു. പിന്നീട് പത്തുമണിയോടെ കൂടിയാണ് ഇരുവരെയും വിട്ടയച്ചത്. ജെബി മേത്തർ എംപിയെ നടുറോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എംപിയെയും , മറ്റു വനിതാ പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റെഡ് ഫോർട്ടിൽ കുത്തിയിരിപ്പ് സമരവും നടത്തി. എന്നാൽ ഇവർക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പിന്നീട് പോലീസും പ്രവർത്തകരും തമ്മിൽ നേരിയതോതിൽ സംഘർഷവും ഉണ്ടായി. കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, എംപിമാർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ദീപശിഖയുമായാണ് റെഡ് ഫോർട്ടിൽ മാർച്ച് നടത്തിയത്. ജനാധിപത്യ രീതിയിൽ സമരം ചെയ്ത നേതാക്കളെയും പ്രവർത്തകരെയും കയ്യേറ്റം ചെയ്ത പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടിയിൽ കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസ് ഇപ്പോൾ തീരുമാനമെടുത്തിട്ടുള്ളത്.

Advertisement
inner ad
Continue Reading

Delhi

ചെങ്കോട്ടയിൽ സമരകാഹളം തീർത്ത് കോൺഗ്രസ്; പോലീസ് അതിക്രമം

Published

on

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസിന്റെ വൻ പ്രതിഷേധം. പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളിലായി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫ്ലാഷ് തെളിച്ച് പ്രതിഷേധിച്ചു. പലയിടത്തും നേതാക്കളെയടക്കം പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.

രാത്രി 7 മണിയോടെയാണ് പന്തം കൊളുത്തി പ്രതിഷേധത്തിനായി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചെങ്കോട്ടയിലേക്കെത്തിയത്. എന്നാല്‍, പന്തംകൊളുത്തി പ്രകടനം നടത്തിയാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. തുടർന്ന് മാർച്ചുമായി മുന്നോട്ടുപോകവേ നേതാക്കൾക്ക് നേരെ പോലീസ് രംഗത്തെത്തി. സംസ്ഥാനത്തു നിന്നുള്ള എംപിമാരെ ഉൾപ്പെടെ പോലീസ് മർദ്ദിച്ചു. നിലവിൽ എംപിമാർ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമരം തുടരുകയാണ്.

Advertisement
inner ad
Continue Reading

Featured