പോലീസ് വാഹനങ്ങൾക്ക് സ്റ്റിക്കർ ഒട്ടിക്കാമെങ്കിൽ എന്ത് കൊണ്ട് ഞങ്ങൾക്ക് ആയിക്കൂടാ …? വൈറൽ ആയ പോസ്റ്ററിനുള്ള ഉത്തരം .

ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്ന പോസ്റ്ററാണ് ഇത് . സ്റ്റിക്കർ ഒട്ടിച്ച പോലീസ് വാഹനങ്ങളും കൂടെ ഇ -ബുൾ ജെറ്റ് സഹോദരന്മാരുടെ എം.വി.ഡി പിടികൂടിയ മോഡിഫൈ ചെയ്ത നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനവും ചേർത്താണ് പോസ്റ്റർ നിർമിചിട്ടിലുള്ളത് . നിരവധിപേരാണ് പോസ്റ്ററിന് ലൈക്ക് ആയും ഷെയർ ആയും തങ്ങളുടെ പിന്തുണയുമായി വന്നിരുന്നത്.നിയമങ്ങളെ കുറിച് വേണ്ട വിധം അറിവില്ലാത്തതാണ് ഇത്തരക്കാരെ പോസ്റ്റർ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കിയത് .

എന്താണ് ഈ പോസ്റ്ററിൽ ഉള്ള തെറ്റ് എന്ന് പരിശോധിക്കുകയാണെങ്കിൽ ,ലിവെറി എന്നൊരു വാക്കുണ്ട്. ഒരു യൂണീഫോം പോലെ വാഹനങ്ങളെയോ മറ്റു വസ്തുക്കളെയൊ തിരിച്ചറിയാനായി സർക്കാരോ സർക്കാരിതര സ്ഥാപനങ്ങളോ അവരുടേതായ നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് രൂപകല്പന ചെയ്യുന്ന ഒരു സംവിധാനത്തിന്റെ പേരാണിത്. എയർ ഇന്ത്യയുടെ വിമാനം മുതൽ കെ.എസ്.ആർ.ടി.സി ബസ് വരെയുള്ള വാഹനങ്ങൾ നമ്മൾ തിരിച്ചറിയുന്നത് ഈ ലിവെറി ഉള്ളതു കൊണ്ടാണ്‌.
കേരളാ പൊലീസിന്റെ ലിവെറി ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്‌. സ്റ്റേഷൻ വാഹനങ്ങൾക്ക് പ്രത്യേകിച്ച് ഡിസൈനുകളില്ലെങ്കിലും ഹൈവേ പട്രോൾ, പിങ്ക് പട്രോൾ, കൺട്രോൾ റൂം വാഹനങ്ങൾ തുടങ്ങിയവയ്ക്ക് നിശ്ചിത നിറങ്ങളും ഡിസൈനുമുണ്ട്. എംവിഡിയുടെ വാഹനങ്ങൾക്കും ഇതേ പോലെ ഓരോ ലിവെറിയുണ്ട്. 108 ആംബുലൻസുകൾ കണ്ടിട്ടുള്ളവർക്കറിയാം ഒരേ തരത്തിൽ ഡിസൈനുള്ള ആ വാഹനങ്ങളുടെ ലിവെറി. ഇതെല്ലാം നിയമപരമായി റജിസ്റ്റർ ചെയ്തവയാണ്‌.

ഇപ്പോൾ എല്ലാവരുടെയും ഉള്ളിൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു ചോദ്യമാണ് സ്വകാര്യവാഹനങ്ങൾക്ക് ലിവെറി ഉണ്ടാക്കാനാകുമോ..എന്നത് .
നിങ്ങൾ ഒരു വ്യക്തിയായാലും സ്ഥാപനമായാലും സ്വന്തം വാഹനത്തിന്‌ അല്ലെങ്കിൽ വാഹനങ്ങൾക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാവും . ഇത് നമ്മുടെ നാട്ടിലെയോ വിദേശത്തെയോ പൊലീസ്/മിലിട്ടറി അല്ലെങ്കിൽ പാരാമിലിട്ടറി പോലെയുള്ള ഫോഴ്സുകളുടെ വാഹനങ്ങളുടെ ലിവെറിയുമായി സാമ്യമില്ലാത്തതും, നിയമവിരുദ്ധമായ ചിഹ്നങ്ങളോ വാചകങ്ങളോ പ്രദർശിപ്പിക്കാത്തതുമായിരിക്കണം.ഉദാഹരണത്തിന് നാം നിത്യജീവിതത്തിൽ കാണുന്ന കൊറിയർ വാഹനങ്ങൾ, എടിഎമ്മുകളിൽ നോട്ട് കൊണ്ടുവരുന്ന കവചിത വാഹനങ്ങൾ തുടങ്ങി എണ്ണക്കമ്പനികളുടെ സ്വന്തമായ ടാങ്കർ ലോറികൾ വരെ ശ്രദ്ധിച്ചാൽ അതാത് കമ്പനികളുടെ സ്വന്തം ലിവെറികൾക്ക് ഉദാഹരണമാണ്.

അവസാനമായി, ഇത്തരത്തിലുള്ള പോസ്റ്ററുകൾ കാണുമ്പോൾ മറിച്ചൊന്നും ചിന്തിക്കാതെ സമൂഹമാധ്യമങ്ങളിലും മറ്റും ഷെയർ ചെയ്യുന്നവർ കുറഞ്ഞ പക്ഷം അതിന്റെ സത്യാവസ്ഥ എന്തെന്ന് കൂടെ പരിശോധിക്കുന്നത് നല്ലതായിരിക്കും .

കടപ്പാട് :ജുബിൻ ജേക്കബ് കൊച്ചുപുരക്കൻ

Related posts

Leave a Comment