സിപിഎം സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ കത്തിവീശി, സ്ത്രീകള്‍ ഭയന്നോടി

കൊല്ലം:സി.പി.എം. കോട്ടാത്തല ലോക്കൽ കമ്മിറ്റി പരിധിയിലെ പള്ളിക്കൽ ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിൽ കൈയാങ്കളിയും സംഘർഷവും. കൈയേറ്റത്തിനിടയിൽ പ്രവർത്തകരിൽ ഒരാൾ കത്തിയെടുത്തതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഭയന്നോടി.

സംഘർഷത്തെത്തുടർന്ന് സമ്മേളനം ഒഴിവാക്കി. സംഭവത്തിൽ പാർട്ടി ഏരിയ നേതൃത്വം അന്വേഷണം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതപ്രവർത്തനം ആരോപിച്ച് അഞ്ചുപേർക്കെതിരേ നടപടിയെടുത്തിരുന്നു. ഇവരിൽ ചിലർ സമ്മേളനത്തിനെത്തിയതാണ് സംഘർഷത്തിനു കാരണമെന്നു പറയുന്നു.

സമ്മേളനത്തിനു മുന്നോടിയായി പതാക ഉയർത്താനൊരുങ്ങുമ്പോഴാണ് വാക്കേറ്റവും ഉന്തുംതള്ളും സംഘർഷവുമുണ്ടായത്. നേതാക്കൾ ഉൾപ്പെടെ പരസ്പരം കഴുത്തിനുപിടിച്ചു തള്ളുന്നതും തല്ലാൻ ഓങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിലാണ് ഒരു പ്രവർത്തകൻ അരയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്തത്.

Related posts

Leave a Comment