കേരള ഹൗസിലെ നിയമലംഘനം -ദില്ലി കേരള ഹൗസിന് മുൻപിൽ യൂത്ത്‌ കോൺഗ്രസ്സ് പ്രതിഷേധം

ന്യൂ ഡൽഹി :ദില്ലി കേരളാ ഹൗസിലെ പ്രധാന ഹാൾ ഡിവൈഎഫ്ഐ യുടെ അഖിലേന്ത്യാ കമ്മിറ്റി യോഗം കൂടുവാൻ വേണ്ടി വിട്ടുനൽകിയ അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡൽഹി യൂത്ത് കോൺഗ്രസ്‌. മന്ത്രി മുഹമ്മദ് റിയാസ് അടക്കം പങ്കെടുത്ത പാർട്ടി പരിപാടിക്ക് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കേരള ഹൗസ് റെസിഡൻസ് കമ്മീഷണർ സൗരവ്‌ ജയ്‌നിന് പരാതി നൽകി.
രാജ്യതലസ്ഥാനത്തെ സർക്കാർ ഗസ്റ്റ് ഹൗസായ കേരളാ ഹൗസിലെ പ്രധാന ഹാൾ ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മിറ്റി യോഗം കൂടുവാൻ വിട്ടുനൽകിയ അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡൽഹി യൂത്ത് കോൺഗ്രസ്‌ രംഗത്ത് വന്നിരിക്കുകയാണ്. വിഷയം ഇന്നലെ വീക്ഷണം റിപ്പോർട്ട് ചെയ്തിരുന്നു.

കേരള ഹൗസിന്റെ നിയമ പ്രകാരം രാഷ്ട്രീയ സംഘടനകൾക്ക് പ്രധാന ഹോൾ വാടകയ്ക്ക് നൽകാറില്ല. എന്നാൽ അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നിയമം ലംഘിച്ചെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോം അടക്കം പരിപാടിയിൽ പങ്കെടുത്തിരുന്നു.

യൂത്ത് കോണ്ഗ്രസ് കേരള ജെനറൽ സെക്രട്ടറി വൈശാഖ് എസ് ദർശൻ, ഡൽഹി യൂത്ത് കോണ്ഗ്രസ് സ്റ്റേറ്റ് കോർഡിനേറ്റർ അരുൺ കൃഷ്ണൻ , സ്റ്റേറ്റ് സ്പോക്ക് പേഴ്സൻ വിനീത് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പരാതി നൽകിയത്.

Related posts

Leave a Comment