കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; അര്‍ജന്റീന-ബ്രസീല്‍ മത്സരം നിര്‍ത്തിവച്ചു

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ ബ്രസീൽ-അർജന്റീന മത്സരം ഉപേക്ഷിച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ, എമി ബ്യൂണ്ടിയ എന്നിവർക്കെതിരേയാണ് പരാതി ഉയർന്നത്. ഇംഗ്ലണ്ടിൽ നിന്നെത്തിയ താരങ്ങൾ ക്വാറൻടൈൻ നിയമങ്ങൾ പാലിച്ചില്ലെന്നും അതുകൊണ്ട് തന്നെ താരങ്ങളെ അർജൻറീനയിലേക്ക് തിരിച്ചയക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെട്ടത്. എറെനേരം നീണ്ട അനിശ്ചിതത്വത്തിനും നിരവധി ചർച്ചകൾക്കും ശേഷം മത്സരം ഉപേക്ഷിക്കാൻ ഫിഫ അധികൃതർ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അർജന്റീനയുടെ പ്ലേയിങ് ഇലവൻ പുറത്തുവിട്ട ശേഷം ഏതാനും മണിക്കൂറുകൾ ഉണ്ടായിരിന്നിട്ടും മത്സരം തുടങ്ങുന്നതുവരെ ആരോഗ്യ അധികൃതർ കാത്തുനിന്നത് എന്തിനാണെന്ന് ചോദ്യം ഉയർന്നിട്ടുണ്ട്.

Related posts

Leave a Comment