കോവിഡ് നിയന്ത്രണ ലംഘനം ; ജില്ലയില്‍ നിന്ന് ഖജനാവിലേയ്‌ക്കെത്തിയത് മൂന്നു കോടി രൂപയ്ക്കു മുകളില്‍

ആലപ്പുഴ:  ജില്ലയില്‍ കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്നും പോലീസ് പിഴയായി ഈടാക്കിയ തുക മുന്നു കോടിക്കു മുകളില്‍. കോവിഡ് കാലത്ത് നിയന്ത്രണങ്ങളോടൊപ്പം പരിശോധനകളും ശക്തമാക്കിയതോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നവരില്‍ നിന്നും പോലീസ് പിഴ ഈടാക്കിയിരുന്നു. ഇതിനെ നിയമസഭയിലടക്കം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പോലീസിന്റെ പിഴ ഈടാക്കലിനെ വിമര്‍ശിച്ച് സര്‍ക്കാരിന് പെറ്റി സര്‍ക്കാരെന്ന പട്ടവും ചാര്‍ത്തി നല്‍കിയിരുന്നു.പല തവണകളിലായി പ്രതിപക്ഷം ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആ പിഴ തുകയുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാന ഖജനാവിലേക്ക് കോവിഡ് കാലയളവില്‍ ഏറ്റവുമധികം പണം എത്തിയിരിക്കുന്നത് എറണാകുളം ജില്ലയില്‍ നിന്നാണ്. 2020 മാര്‍ച്ച് 25 മുതല്‍ 2021 ജൂലൈ വരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴ ഇനത്തില്‍ പോലീസ് പിരിച്ചെടുത്തത് 20,09,97,600 കോടി രൂപയാണ്. 16 മാസത്തിനിടെ സംസ്ഥാനത്ത് കോവിഡ് മാനദണ്ഡ ലംഘത്തിന് പിഴയായി ആകെ ലഭിച്ചത് 100,01,95,900 കോടി രൂപയാണ്. പെറ്റിക്കണക്കില്‍ കൊച്ചി സിറ്റി പോലീസാണ് സംസ്ഥാനത്ത് മുന്നില്‍.13,37,56,800 കോടി രൂപ. 6,72,40,800 കോടി രൂപയാണ് റൂറല്‍ പോലീസ് വിഹിതം. വ്യാപാരികളില്‍ നിന്നും 2,82,59,900 കോടി രൂപയാണ് പിഴ ഈടാക്കിയിട്ടുണ്ട്. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് പിഴക്കണക്ക് വിവരങ്ങള്‍ പുറത്തു വന്നത്. കണക്ക് കോവിഡ് ജാഗ്രത കുറവിനെക്കൂടി ചൂണ്ടിക്കാണിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിമര്‍ശനം. ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങി. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമാണ് ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നും വിമര്‍ശനമുണ്ട്. പ്രതിദിനം സെക്ടര്‍ മജിസ്്ട്രേറ്റുമാരുടെയടക്കം പരിശോധനകളില്‍ നൂറുകണക്കിനാളുകള്‍ക്കാണ് പിഴ ചുമത്തുന്നത്. അതേസമയം പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകളിലേക്കും നിര്‍ദ്ദേശം നല്‍കിയ പോലീസ് ഉദ്യോഗസ്ഥയുടെ വിവാദമായ സന്ദേശവും ഇതോടൊപ്പം ചേര്‍ത്തുവായിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം.തിരുവനന്തപുരം : 11,67,24,500, കൊല്ലം :8,98,45,500, കണ്ണൂര്‍ :6,05,62,800, കോഴിക്കോട് :7,19,25,200, പാലക്കാട് :5,53,57,400, കോട്ടയം :4,87,15,000, കാസര്‍കോട് :4,21,15,700, ആലപ്പുഴ :3,42,33,500, പത്തനംതിട്ട :3,17,57,200, ഇടുക്കി :2,51,75,000, വയനാട് :2,42,83,200, തൃശൂര്‍ :64,31,300, റെയില്‍വെ :3,44,600 എന്നിങ്ങനെയാണ് കണക്കുകള്‍.

Related posts

Leave a Comment