യുപിയിൽ യുവാക്കളുടെ മനം കവർന്ന് യൂത്ത് മാനിഫെസ്റ്റോ, തൊഴിലില്ലായ്മ പരിഹരിക്കാൻ മുന്തിയ പരി​ഗണന‌

ന്യൂഡൽഹി: ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ മനം കവർന്ന് കോൺ​ഗ്രസ് യുവ മാനിഫെസ്റ്റോ. യുവാക്കളുടെ തൊഴിലില്ലായ്മയ്ക്കു പരിഹാരം നിർദേശിക്കുന്നതും സാമൂഹ്യ സുരക്ഷയ്ക്ക് ഊന്നൽ നല്കുന്നതുമാണ് പ്രകടന പത്രിക. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി, മുൻ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി എന്നിവർ ചേർന്ന് പ്രകടന പത്രിക പുറത്തിറക്കി.
നേരത്തേ സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും മുൻ​ഗണന നൽകി യുപിയിൽ യുവ ഹൃദയം കവർന്ന കോൺ​ഗ്രസ് പുതിയ പ്രകടന പത്രികയിലൂടെ കൂടുതൽ ജനകീയമായി.
കോൺ​ഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കോൺ​ഗ്രസ് നേതാക്കളായ കെ.സി. വേണു​ഗോപാൽ, രൺദീപ് സുർജേവാല തുടങ്ങിയവർ സന്നി​ഹിതരായിരുന്നു. ഒന്നാം ഘട്ടത്തിൽ 40 ശതമാനം സീറ്റുകളിലും കോൺ​ഗ്രസ് യുവാക്കളെയും സ്ത്രീകളെയുമാണ് രം​ഗത്തിറക്കിയത്. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഇന്നിറങ്ങും. തുടർന്ന് രണ്ടാംഘട്ട പട്ടികയും കോൺ​ഗ്രസ് പുറത്തിറക്കുന്നുണ്ട്. ഉത്തർ പ്രദേശിൽ ചെറുപ്പക്കാരും സ്ത്രീകളും കോൺ​ഗ്രസിനു പിന്നിൽ‌ വലിയ തോതിൽ അണിനിരക്കുകയാണെന്നു പ്രിയങ്ക ​ഗാന്ധി പറഞ്ഞു. അഴിമതി ര​ഹിതമായ ഭരണവും എല്ലാവർക്കും തൊഴിലും സാമൂഹ്യ സുരക്ഷയുമാണ് കോൺ​ഗ്രസ് മുന്നോട്ടു വയ്ക്കുന്ന പ്രധാന വാ​ഗ്ദാനങ്ങൾ.

Related posts

Leave a Comment