പല്ലുതേക്കാതെ കുളിക്കാതെ നടന്നവനെയൊക്കെ സിനിമയില്‍ അഭിനയിപ്പിച്ചവര്‍ക്ക് തന്നെ പണി, വിനായകനെതിരെ ആരാധകര്‍

തിയറ്റര്‍- ഒടിടി വിവാദങ്ങള്‍ക്കിടെ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ പരോക്ഷ പ്രതികരണം നടത്തിയ വിനായകനെതിരെ ആരാധകര്‍. ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നായിരുന്നു ഫേസ്ബുക്കിലെ താരത്തിന്റെ പ്രതികരണം. മരയ്ക്കാര്‍ വിവാദം കത്തിനില്‍ക്കെ വന്ന വിനായകന്റെ ഈ പോസ്റ്റ് അത് തന്നെയാണെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.ഇതോടെ ‘പല്ലുതേക്കാതെ കുളിക്കാതെ നടന്നവനെയൊക്കെ സിനിമയില്‍ അഭിനയിപ്പിച്ചവര്‍ക്ക് തന്നെയിട്ടു പണിയുകയാണെന്നും കൂട്ടിയിട്ടു കത്തിച്ചതാണോ എന്ന കമന്റും വിനായകനെതിരെ വന്നു. നിരവധി പേരാണ് വിനായകനെതിരെ രംഗത്തെത്തിയത്. എത്രകാലം പെട്ടിയില്‍ കിടന്നാലും മരക്കാര്‍ തിയറ്റില്‍തന്നെയെത്തുമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന. എന്നാല്‍ മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നുവെന്ന് സൂചന ഉണ്ടായതോടെ കടുത്ത തര്‍ക്കത്തിലേക്കാണ് തീയേറ്ററുടമകളും നിര്‍മ്മാതാക്കളും എത്തിയത്.

Related posts

Leave a Comment