ഇന്ധന വിലവര്‍ദ്ധനക്കെതിരെ പാചക വാതക ശവമഞ്ചം പേറി സേവാദള്‍ സമരം


മഞ്ചേരി: ക്രമാതീതമായ ഇന്ധനവില വര്‍ദ്ധനക്കെതിരെ അഖിലേന്ത്യാ , സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ജൂലൈ 7 മുതല്‍ 17 വരെ ചിട്ടപ്പെടുത്തിയ ’10 സമരപരമ്പര’ യുടെ ഭാഗമായി കോണ്‍ഗ്രസ്സ് സേവാദള്‍ മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരി പട്ടണത്തില്‍ ‘എല്‍ പി ജി താബൂത്’ സംഘടിപ്പിച്ചു. ഗ്യാസ് സിലിണ്ടറിനെ ശവമഞ്ചത്തിലേറ്റി നഗരത്തില്‍ വിലാപയാത്ര നടത്തിയായിരുന്നു വേറിട്ട സമരം. കെ.പി.സി.സി.മെമ്പര്‍ പറമ്പന്‍ റഷീദ് ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസ്സൈന്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചീഫ് മുജീബ് മുട്ടിപ്പാലം അദ്യക്ഷത വഹിച്ചു.സേവാദള്‍ ജില്ലാ ചീഫ് പി.കെ.സലാം, മണ്ഡലം പ്രസിഡന്റ് ഹനീഫ മേച്ചേരി സംസാരിച്ചു.സേവാദള്‍ ഭടന്‍മാരായ ചന്ദ്രന്‍ പുല്ലഞ്ചേരി ,എം.സി.ഹനീഫ, ലത്തീഫ് പുല്ലഞ്ചേരി, ഷാജി കെ പവിത്രം, ബഷീര്‍ മേലാക്കം, സക്കീര്‍ ഹുസ്സൈന്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment