നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു


മലപ്പുറം : നിര്‍മ്മാണ സാമഗ്രികളുടെ അമിത വില വര്‍ദ്ധനവിനെതിരെ ലൈസന്‍സ്്ഡ് എഞ്ചിനിയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) മലപ്പുറം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. നിര്‍മ്മാണ സാമഗ്രികള്‍ ന്യായ വിലക്ക് ലഭ്യമാക്കുക, നിര്‍മ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, ഡാം മണല്‍ ശേഖരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രിസിഡന്റ് കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ നൗഷാദ്, സെക്രട്ടറി എം ശിഹാബ്, ജില്ലാ കമ്മിറ്റി അംഗം ജാഫറി, വൈസ് പ്രസിഡന്റ് ഫിറോസ് കൂത്രാട്ട് നേതൃത്വംനല്‍കി.

Related posts

Leave a Comment