ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തി


ഐക്കരപ്പടി : ചെറുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ധർണ്ണയും ജനകീയ ഒപ്പുശേഖരണവും നടത്തി. മുതിർന്ന ട്രേഡ് യൂണിയൻ – കോൺഗ്രസ് നേതാവ് കുട്ട്യാലി ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ അച്ചു അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ, മെമ്പർ സുരേഷ് ബാബു, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയായ നിസാർ മാസ്റ്റർ പുളിയന്തോടൻ, മണ്ഡലം ഭാരവാഹികളായ മുകേഷ് മാസ്റ്റർ, കുഞ്ഞിമുഹമ്മദ്, അഷ്‌റഫ് കടവത്ത്, രാമൻ പള്ളിക്കര, എം ഡി യൂസുഫലി, കൃഷ്ണദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹഫീസ് കൊല്ലാരൻ തുടങ്ങിയവർ സംസാരിച്ചു. എൻ സി അബൂബക്കർ ഹാജി, ജിജേഷ് നമ്പയിൽ, രാമൻ കുറിയോടം, ജയപ്രകാശ്, യാസിർ പെരിയമ്പലം, സഫീർ, ബിജു നമ്പയിൽ തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment