ഇന്ധന വില വര്‍ദ്ധനവിനെതിരെ സമരം നടത്തും

മൂന്നിയൂര്‍ : മൂന്നിയൂര്‍ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നിയുര്‍ മണ്ഡലം കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന ഇന്ധന വിലവര്‍ദ്ധനക്കെതിരെ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി എഴാം തിയ്യതി ബുധനാഴ്ച നടത്തുന്ന പെട്രോള്‍ പമ്പ് ഉപരോധവും പൊതുജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിക്കല്‍ പരിപാടിയും വന്‍ വിജയമാക്കാന്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെയും ജനപ്രധിനികളുടെയും യോഗം തീരുമാനിച്ചു യോഗം ഡി.സി.സി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമത് ഉല്‍ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ‘കെ.മൊയ്തീന്‍ കുട്ടി അധ്യക്ഷം വഹിച്ചു കെ.വിജയന്‍.ഒ.പി.അബ്ദുല്‍ അസീസ് വാക്കതൊടുക മുസ്തഫ.സി.കെ.ഹരിദാസ്സന്‍ ‘ച നേത്ത് മുഹമ്മത്.എന്‍.പങ്ങന്‍ ‘സി.കെ.അപ്പുക്കുട്ടന്‍’ വാര്‍ഡ് മെംബര്‍മാരായ എന്‍.എം.റഫീക്ക് .നൗഷാദ് തിരുത്തന്മല്‍. ജാസ്മിന്‍ മുനീര്‍.ഖാദര്‍ കുട്ടി മാളിയേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

Leave a Comment