വിക്രാന്ത് റോണ കേരളത്തിലും ശ്രദ്ധ നേടുന്നു!! ചിത്രം മലയാളി പ്രേക്ഷകർ സ്വീകരിച്ചതിനു പിന്നിൽ ഈ ഈ ഡബ്ബിങ് ഡയറക്ടെഴ്‌സിന്റെ മികവും

വിക്രാന്ത് റോണ എന്ന പാൻ ഇന്ത്യൻ ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്. ജൂലൈ 28 നു തീയേറ്ററുകളിൽ എത്തിയ ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ആണ് പുറത്തിറങ്ങിയത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേ ഫാറർ ഫിലിംസ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. കെ ജീ എഫിനും ആർ ആർ ആറിനും വിക്രത്തിനും ശേഷം വിക്രാന്ത് റോണയും കേരള ബോക്സ്‌ ഓഫീസിൽ വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രമിപ്പോൾ

ഡബ്ബ് ചെയ്ത വേർഷൻ ആണ് മലയാളത്തിൽ എത്തിയതെങ്കിലും അത് പുലർത്തിയ ക്വാളിറ്റി ഏറെ എടുത്തു പറയേണ്ട ഒന്നാണെന്നാണ് പ്രേക്ഷകർ പറയുന്നത്.ചിത്രം മലയാളത്തിൽ എത്തിക്കുന്നതിലും
അതിന്റെ അണിയറ പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിച്ചത് അതിന്റെ മലയാളം ഡബ്ബിങ് ഡയറക്റ്റേഴ്സ് ആയ അരുൺ സി എസും അജിത്ത് കുമാറുമാണ് . ഒരു പക്ഷേ അരുണിനെയും അരുണിന്റെ ശബ്ദത്തേയെയും പ്രേക്ഷകർക്ക് പരിചിതമായിരിക്കും. കെ ജീ എഫ് എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ യാഷിന്റെ റോക്കി ഭായിക്ക് വേണ്ടി ശബ്ദം നൽകിയത് അരുണാണ്. ബാഹുബലി സീരീസ് ചിത്രങ്ങളുടെ മലയാളം പതിപ്പുകളിളുടെയും അരുണിന്റെ ശബ്ദം നമുക്ക് പരിചിതമാണ്.ദുൽഖർ ചിത്രം ഹേയ് സിനാമിക അടക്കം നിരവധി സിനിമകളിൽ ഡബ്ബിങ് ആര്ടിസ്റ്റ് ആയി പ്രവർത്തിച്ചു പരിചയമുള്ള ഒരാളാണ് അജിത്ത്.

ഇവരുടെ കൂട്ടുകെട്ടിന്റ മേൽനോട്ടത്തിലാണ് വിക്രാന്ത് റോണയുടെ മലയാളം ഡബ്ബിങ് പതിപ്പ് പുറത്ത് വന്നത്. നടൻ കിച്ച സുദീപ്പുമായി അടുത്ത ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്ന ഇവരുടെ ഡബ്ബിങ് ഡയറക്ഷണിലും പതിപ്പിന്റെ സാങ്കേതിക മേന്മയിലും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ കിച്ച സുദീപും വളരെയധികം സന്തോഷം പ്രകടിപ്പിച്ചിരുന്നു. വി എഫ് എക്‌സിനു ഏറെ പ്രാധാന്യമുള്ള ചിത്രം പൂർണമായും 3 ഡി യിലാണ് ചിത്രീകരിച്ചത്. രംഗി തരംഗ മികച്ച പോലെയുള്ള ചിത്രങ്ങളൊരുക്കിയ അനൂപ് ഭണ്ടാരിയാണ് സംവിധായകൻ.

Related posts

Leave a Comment