സംവിധായകൻ വിജീഷ് മണിക്ക് ഗാന്ധിഭവന്റെ ആദരം.

ശ്രീനാരായണ ഗുരുവിന്റെ ജീവിതം അടിസ്ഥാനമാക്കി സംവിധാനം ചെയ്ത വിശ്വഗുരു എന്ന ചിത്രത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സംവിധായകൻ വിജീഷ് മണിക്ക് ഗാന്ധിഭവന്റെ ആദരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സമ്മാനിച്ചു. വെറും 51 മണിക്കൂറും രണ്ട് മിനിട്ടും കൊണ്ടാണ് വിശ്വഗുരു എന്ന സിനിമ പൂർത്തീകരിച്ചതും റിലീസ് ചെയ്തതും. പരിസ്ഥിതി പ്രശ്‌നങ്ങൾ പ്രമേയമാക്കി ഇദ്ദേഹം ചെയ്ത ‘പുഴയമ്മ’ എന്ന ചിത്രം നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. ഇന്ത്യൻ പനോരമയിൽ രണ്ടു സിനികൾ തെരഞ്ഞെടുത്തിയിരുന്നു നേതാജി 2019 , നമോ 2020 .
ഇദ്ദേഹം സംവിധാനം ചെയ്ത കുറുമ്പ ഭാഷയിലുള്ള ആദ്യ സിനിമയായ ‘മ്… സൗണ്ട് ഓഫ് പെയിൻ’ ഈ വർഷത്തെ ഓസ്‌കാർ ചുരക്ക പട്ടികയിൽ ഇടം നേടിയിട്ടുണ്ട് കലാജീവിതത്തിൽ മാത്രമല്ല പരിസ്ഥിതിയുമായി വളരെ ഇഴുകിച്ചേർന്ന് ജീവിക്കുന്ന വിജീഷ് മണി ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്.
വിജീഷ് മണിയെപ്പോലെയുള്ള പുതുതലമുറയിലെ സംവിധായകർ സാമൂഹിക പ്രസക്തിയുള്ളതും പരിസ്ഥിതിപ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകുന്നതുമായ വ്യത്യസ്തമായ വിഷയങ്ങൾ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത്തരത്തിലുള്ള സിനിമകൾ സംവിധാനം ചെയ്യുന്ന വിജീഷിനെപ്പോലെയുള്ളവരെ ലോകം തിരിച്ചറിയണമെന്നും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.
ചടങ്ങിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ചലച്ചിത്ര നടൻ ടി.പി. മാധവൻ, കെ.പി.എ.സി. ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment