വിജയരാഘവനിൽ നിന്നും ഉണ്ടാകാറുള്ളത് സിപിഎം പ്രവർത്തകരെ പോലും നാണം കെടുത്തുന്ന പരാമർശങ്ങൾ; ന്യായികരണ തൊഴിലാളികൾക്ക് പോലും അതിനെ പ്രതിരോധിക്കാൻ സാധിക്കാറില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫ് എംഎൽഎമാരുടെ സൈക്കിൾ റാലിയെ കളിയാക്കിയ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സൈക്കിൾ റാലി പ്രതീകാത്മക സമരമാണെന്നും വിജയരാഘവന്റേത് വില കുറഞ്ഞ പരാമർശമാണെന്നും വി ഡി സതീശൻ വിമർശിച്ചു.

കേരളത്തിലെ രാഷ്ട്രീയക്കാരിൽ വിലകുറഞ്ഞ പരാമർശം നടത്തുന്ന ഒന്നാമത്തെ നേതാവാണ് വിജയരാഘവനെന്നും സതീശൻ പരിഹസിച്ചു. സിപിഎം പ്രവർത്തകരെ പോലും നാണം കെടുത്തുന്ന പരാമർശങ്ങളാണ് വിജയരാഘവനിൽ നിന്നും ഉണ്ടാകാറുള്ളതെന്നും സിപിഎമ്മിന്റെ ന്യായികരണ തൊഴിലാളികൾക്ക് പോലും അതിനെ പ്രതിരോധിക്കാൻ സാധിക്കാറില്ലെന്നും സതീശൻ കളിയാക്കി. നേരത്തെ നവോത്ഥാന മതിൽ കെട്ടി സമരം നടത്തിയവരാണ് സിപിഎമ്മുകാർ. കേരളത്തിൽ എന്നും മതില് കെട്ടിയിരിക്കുകയല്ലല്ലോ അവരെന്നും സൈക്കിൾ സമരവും പ്രതീകാത്മകമായിരുന്നുവെന്നും സതീശൻ പറഞ്ഞു.

Related posts

Leave a Comment