Connect with us
48 birthday
top banner (1)

Kerala

കേരള തീരത്ത് ജാഗ്രത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

Avatar

Published

on

തിരുവനന്തപുരം: കേരള തീരത്തും തമിഴ്‌നാട് തീരത്തും വെള്ളിയാഴ്ച രാത്രി 11. 30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുകയും വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

Advertisement
inner ad

അതേസമയം, ഇന്ന് കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ അറബിക്കടലിന്‍റെ മധ്യഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement
inner ad

Alappuzha

‘കാർ അമിതവേഗതയിലായിരുന്നില്ല; അമിത ഭാരമാണ് അപകട കാരണം’; ആലപ്പുഴ ആർടിഒ

Published

on

ആലപ്പുഴ: ആലപ്പുഴ കളർകോ‍‍ട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആർടിഒ. ഈ സമയത്ത് മഴ ഉണ്ടായിരുന്നതും വാഹനത്തിന്റെ പഴക്കവും അപകട കാരണമായെന്ന് ആർടിഒ പറഞ്ഞു. കാർ അമിത വേഗതയിൽ ആയിരുന്നില്ലയെന്നും ആർ ടി ഒ വ്യക്തമാക്കി. വാഹനത്തിന്റെ ഉടമയെ അന്വേഷിക്കേണ്ടതുണ്ടെന്നും 14 വർഷം പഴക്കമുള്ള വാഹനമാണിതെന്നും കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നുവെന്നും ആർടിഒ പറഞ്ഞു. റോഡിൽ വെളിച്ചം കുറവായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. എന്തോ ഒന്ന് കാറിനു മുന്നിൽ കണ്ടുവെന്നും പെട്ടന്ന് വണ്ടി വെട്ടിച്ചെന്നുമാണ് ഡ്രൈവർ ആയിരുന്ന വിദ്യാർത്ഥി പറഞ്ഞത്. എന്നാൽ വീഡിയോയിൽ ഇത് കാണാത്തതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ആർടിഒ പറഞ്ഞു.

Continue Reading

Alappuzha

‘മിടുക്കരായ വിദ്യാർത്ഥികളെയാണ് നഷ്ടപ്പെട്ടത്’: വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

Published

on

ആലപ്പുഴ: ഇന്നലെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ട നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ടോടെ പുറത്തേക്ക് പോയതാണെന്നും ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മറിയം വര്‍ക്കി പറഞ്ഞു

“അപകടത്തെ കുറിച്ച് അറിഞ്ഞയുടന്‍ അധ്യാപകരുള്‍പ്പെടെ എല്ലാവരും ആശുപത്രിയില്‍ എത്തിയിരുന്നു. അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ആശുപത്രിയിലെത്തിയിരുന്നു. കോളേജ് ഹോസ്റ്റലില്‍ തന്നെയായിരുന്നു വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. എന്തോ ആവശ്യത്തിന് അവര്‍ നേരത്തേ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. നല്ല മഴയുണ്ടായിരുന്നു. വൈകുന്നേരം മുതല്‍ മഴ കനക്കുന്നതിനാല്‍ കാഴ്ച വളരെ കുറവായിരുന്നു. 11 കുട്ടികളാണ് കാറിലുണ്ടായിരുന്നത്. 5 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്; 2 പേര്‍ക്ക് വലിയ പരിക്കുകളില്ല. കുട്ടികള്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ഗുരുതര പരിക്കേറ്റ 4 വിദ്യാര്‍ത്ഥികളും ഐസിയുവിലാണ്”: പ്രിൻസിപ്പൽ പറഞ്ഞു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

Published

on

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ച നാലുപേരും. കാറും കെഎസ്ആർടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Featured