കൈക്കൂലി ആവശ്യപ്പെട്ട സെന്‍ട്രല്‍ ജി എസ് ടി ഓഫിസറെ വിജിലന്‍സ് പിടികൂടി

മീനങ്ങാടി: കൈക്കൂലി ആവശ്യപ്പെട്ട സെന്‍ട്രല്‍ ജി.എസ്.ടി ഓഫിസറെ വിജിലന്‍സ് പിടികൂടി. ജി.എസ്.ടി നമ്പര്‍ ലഭിക്കുന്നതിന് സ്ഥാപന ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സെന്‍ട്രല്‍ ജി.എസ്.ടി ഓഫിസര്‍ പുഴമുടി സ്വദേശി സജി തോമസി(56)നെയാണ് മീനങ്ങാടി വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ടീം പിടികൂടി. കോളിയാടി സ്വദേശിയുടെ കൊളഗപ്പാറയിലുള്ള സ്ഥാപനത്തിന് ജി.എസ്.ടി നമ്പര്‍ ലഭിക്കുന്നതിന് 3000 രൂപ സജി തോമസ് കൈക്കൂലിയായി ആവശ്യപ്പെട്ടു. സ്ഥാപന ഉടമ വിവരം വിജിലന്‍സിലറിയിക്കുകയായിരുന്നു. സ്ഥല സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ പൈസ തരാമെന്ന് പറയുകയും ഇതുപ്രകാരം ഇന്നലെ എത്തിയപ്പോള്‍ പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. ഡിവൈ.എസ്.പി അബ്ദുള്‍ റഹീം, ഇന്‍സ്പെക്ടര്‍മാരായ ശശിധരന്‍, ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇയാളെ നാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment