Connect with us
fed final

crime

ഇ.പി ജയരാജന്റെ റിസോർട്ടിനെതിെര വിജിലൻസ് അന്വേഷണം

Avatar

Published

on

തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി ജയരാജനെ വിവാദത്തിലാക്കിയ വൈദേകം റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിതേടി വിജിലന്‍സ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫ് വിജിലൻസിന് നൽകിയ പരാതിയിലാണ് നടപടി.

കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. റിസോര്‍ട്ടിന്റെ നിര്‍മാണത്തിന് ആന്തൂര്‍ നഗരസഭ അനധികൃതമായാണ് അനുമതി നല്‍കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനുള്ള അനുമതിയാണ് വിജിലന്‍സ് തേടിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഫയല്‍ വിജിലന്‍സിന് സര്‍ക്കാര്‍ അയച്ചു നല്‍കിയിട്ടുണ്ട്.

Advertisement
inner ad

Cinema

മഞ്ജു വാര്യരെ ഇന്നു വിസ്തരിക്കും

Published

on

കൊച്ചി: അതിജീവിത കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്.
ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിൻറെ തന്നെയാണോ എന്നും മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും.
കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസിൽ മഞ്ജു വാര്യർ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് അതിജീവിതയുള്ള അഭിഭാഷകൻ കോടതിയിൽ നിലപാട് എടുത്തു. ഇത് അംഗീകരിച്ചാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.

Continue Reading

crime

നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; ദിലീപിന് തിരിച്ചടി

Published

on


ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ ദിലീപ് നല്‍കിയ ഹര്‍ജിയിൽ തിരിച്ചടി. സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു കോടതി വ്യക്തമാക്കി. മാര്‍ച്ച് 24 നു ഹർജികൾ പരിഗണിക്കും. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കി കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ച സുപ്രീം കോടതി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നും നിര്‍ദേശിച്ചു.

Continue Reading

crime

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Featured