കൈക്കൂലിക്കേസില്‍ വനിതാ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിൽ

കോട്ടയം : കൈക്കൂലിക്കേസില്‍ വനിതാ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. കോട്ടയം തിരുനക്കരയിലുള്ള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിലെ അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ബിനു ജോസിനെയാണ് കരാറുകാരന്റെ കയ്യില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.കൈക്കൂലിക്കേസില്‍ വനിതാ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. കോട്ടയം തിരുനക്കരയിലുള്ള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിലെ അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ബിനു ജോസിനെയാണ് കരാറുകാരന്റെ കയ്യില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കരാറുകാരന് റിലീസ് ചെയ്തു നല്‍കുന്നതിനായി ഇവര്‍ പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കരാറുകാരന്‍ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലിയുമായി ബിനുവിനെ പിടികൂടിയത്

Related posts

Leave a Comment