വീക്ഷണം ഓൺലൈൻ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

കൊച്ചി : വീക്ഷണം ദിനപത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. രാവിലെ മുതലാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട നിലയിൽ കണ്ടത്. തുടർച്ചയായി നിശ്ചിതസമയത്തിനുള്ളിൽ ഒന്നരലക്ഷത്തോളം വ്യാജ ഐഡികളിൽ നിന്ന് കൂട്ടത്തോടെ സൈറ്റിലേക്ക് നുഴഞ്ഞുകയറാൻ നടത്തിയ ശ്രമമാണ് വെബ്സൈറ്റിന്റെ പ്രവർത്തനം നിശ്ചലമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെയും ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐക്കെതിരെയും വീക്ഷണം ഓൺലൈനിൽ വന്ന വാർത്തകൾക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ വീക്ഷണം ഓൺലൈൻ നടത്തിയ ക്യാമ്പയിന് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.

Related posts

Leave a Comment