Featured
വിദ്യ ഒളിവില്‍ കഴിഞ്ഞത് മുന്‍ എസ്എഫ്‌ഐ നേതാവായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടിൽ; കേസെടുക്കാതെ പൊലീസ്
കോഴിക്കോട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അറസ്റ്റിലായ കെ.വിദ്യ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പാര്‍ത്തത് മുന്‍ എസ്എഫ്‌ഐ നേതാവായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടിൽ. കാലിക്കറ്റ് യൂണിവാഴ്‌സിറ്റിയിലെ മുന്‍ എസ്എഫ്‌ഐ നേതാവും ജലസേചന വകുപ്പ് ഉദ്യോഗസ്ഥനുമായ റോവിത് കുട്ടോത്തി (റോവിത്ത് വി.ആര്‍)ന്റെ ‘വി.ആര്‍ നിവാസ്’ലാണ് വിദ്യ സസുഖം ഒളിച്ച് താമസിച്ചത്. വിദ്യ പിടിയിലാവും മുമ്പ് വീട്ടിലുണ്ടായിരുന്ന റോവിത്ത് പൊലീസ് എത്തിയതു മുതല്‍ ഒളിവിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടും സിപിഎമ്മിന്റെ സൈബര്‍ പോരാളിയായ റോവിത്ത്, വിദ്യ പിടിയിലായതു മുതല്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ‘മുങ്ങു’കയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഐപിസി 212 പ്രകാരം കുറ്റവാളിയെ സംരക്ഷിക്കുന്നത് അഞ്ചുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.
ആവളയില്‍ റൂബി എന്ന സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ ആദ്യം ഒളിച്ചുതാമസിച്ചത്. ഇവിടെ നിന്നാണ് സിപിഎം പ്രവര്‍ത്തകര്‍ മുഖേന വിദ്യയെ രഹസ്യമായ് വടകര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മേപ്പയിൽ കുട്ടോത്തുള്ള വി.ആര്‍ നിവാസില്‍ എത്തിച്ചത്. റൂബിയുടെ ഫോണ്‍ പിന്തുടര്‍ന്ന് അഗളി പൊലീസ് ഇവരുടെ വീട്ടിലാണ് ആദ്യം എത്തിയത്. അവിടെ നിന്ന് റൂബിയെയും കൂട്ടി റോവിത്തിന്റെ വീട്ടില്‍ എത്തിയാണ് വിദ്യയെ പിടികൂടിയത്. വിദ്യ കുട്ടോത്തുള്ള കാര്യം പൊലീസിനെ അറിയിച്ചതില്‍ സിപിഎമ്മിനുള്ളിലെ പ്രാദേശിക തര്‍ക്കവും കാരണമായിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ റോവിത്തിനെ സംരക്ഷിക്കാന്‍ ആദ്യം മുതല്‍ പൊലീസ് ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണെന്നാണ് അഗളി പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. രാഘവന്റെ മകനാണ് റോവിത് കുട്ടോത്ത്. വിദ്യയ്ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കിയത് റോവിത്താണെന്ന് വ്യക്തമായിട്ടും പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് മടിക്കുകയാണ്. സര്‍വകലാശാലയില്‍ പഠിക്കുന്ന കാലം മുതലുള്ള പരിചയമാണ് വിദ്യയും റോവിത്തുമായുള്ളത്. വിദ്യ ഒളിവില്‍ കഴിഞ്ഞതെവിടെ എന്നതില്‍ വ്യക്തത വരുത്താന്‍ ആദ്യംമുതല്‍ പൊലീസ് മടിച്ചിരുന്നു. ആരുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തുവെന്ന് തുറന്ന് പറയാനും തയ്യാറായില്ല. ഇത് ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളെ രക്ഷിക്കാനാണെന്ന് ആക്ഷേമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ റോവിത്ത് നിലവില്‍ ലീവിലാണ്. കേസില്‍ പ്രതിചേര്‍ത്താന്‍ വകുപ്പ് തല നടപടിയ്ക്കും വിധേയനാവും.
Delhi
‘താനായിരുന്നെങ്കിൽ ഓടി രക്ഷപ്പെട്ടേനേ’; പിണറായി സ്തുതി ഗാനത്തിൽ വിമർശനവുമായി; വിഡി സതീശൻ
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള സ്തുതിപാടല്‍ ഗാനത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തന്നെക്കുറിച്ചായിരുന്നെങ്കില് കേള്‍ക്കാതിരിക്കാന്‍ ഓടി രക്ഷപ്പെട്ടേനേയെന്ന് സതീശന് പ്രതികരിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്. ഇത്തരത്തിൽ സ്തുതിഗാനം ഉണ്ടാക്കി വരുന്നവരുടെ ഉദ്ദേശമെങ്കിലും മനസിലാക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വാഴ്ത്തുപാട്ട് മുഖ്യമന്ത്രി ആസ്വദിക്കുന്നു. ജനവിരുദ്ധനായ മുഖ്യമന്ത്രിക്കാണ് പുകഴ്ത്തുപാട്ടെന്നും സതീശന് വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ‘ഫീനിക്സ് പക്ഷി’യായി വിശേഷിപ്പിച്ചുകൊണ്ടുള്ള വാഴ്ത്തുപാട്ടിനെതിരെയാണ് വിമർശനം. സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് ഗാനം ആലപിക്കുക.
സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണ് പിണറായിയെന്നും പാട്ടിൽ പറയുന്നുന്നുണ്ട്.
Featured
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
ഗ്വാളിയര്‍: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഗ്വാളിയര്‍ ഗോല കാ മന്ദിര്‍ സ്വദേശിയായ മഹേഷ് ഗുര്‍ജാര്‍ ആണ് മകള്‍ തനു ഗുര്‍ജാറി(20)നെ വെടിവെച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം.
ജനുവരി 18-ാം തീയതി തനുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവതിക്ക് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം തനു സാമൂഹികമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിടുകയുംചെയ്തു. വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിന് വീട്ടുകാര്‍ ആദ്യം സമ്മതിച്ചെന്നും പിന്നീട് അവര്‍ തീരുമാനം മാറ്റിയെന്നുമാണ് തനു വീഡിയോയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ പതിവായി മര്‍ദിക്കുകയാണ്. കൊല്ലുമെന്നും ഭീഷണിയുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുടുംബമാണ് അതിന് ഉത്തരവാദികളെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു. തനുവിന്റെ വിഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എസ്.പി. ധര്‍മവീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീട്ടുകാരെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തി ചര്‍ച്ചനടത്തി. കമ്യൂണിറ്റി പഞ്ചായത്തിന്റെ ഭാഗമായവരും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ വീട്ടിലിരിക്കാന്‍ തനു വിസമ്മതിക്കുകയും സുരക്ഷയ്ക്കായി, അക്രമത്തിനിരയായ സ്ത്രീകളെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ നടത്തുന്ന സംരംഭമായ ഒരു വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോകാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇതിനിടെ മകളോട് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മഹേഷ് തനുവിനെ കൂട്ടിക്കൊണ്ടുപോയത്. താന്‍ മകളോട് സംസാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സംസാരിക്കാനെന്ന വ്യാജേന മകളുമായി പോയ മഹേഷ് കൈയിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് മകള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലാണ് പിതാവ് ആദ്യം വെടിയുതിര്‍ത്തത്. തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന രാഹുല്‍ എന്ന ബന്ധുവും പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്തു.
പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും ഉള്‍പ്പെടെ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. പലതവണ വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് അക്രമം തുടരുമെന്ന് ഭീഷണിപ്പെടുത്തി അച്ഛനും ബന്ധുവും പോലീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ ആയുധം വീശി. മഹേഷിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്‌തെങ്കിലും പിസ്റ്റളുമായി രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.
മഹേഷ് ഗുര്‍ജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. രാഹുലിനെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തനുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Featured
കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റി റിയാദ് കോടതി
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി റിയാദ് കോടതി. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. കഴിഞ്ഞ ദിവസം റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചപ്പോഴാണു വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്. ഇത് ആറാം തവണയാണ് കേസ് മാറ്റി വെയ്ക്കുന്നത്.
കേസ് വിവരങ്ങൾ കൂടുതൽ പഠിക്കണമെന്നാണു നേരത്തേ കോടതി പറഞ്ഞിരുന്നത്. സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് 2006 ഡിസംബർ 26നു റഹീം ജയിലിലായത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, സൗദി ബാലന്റെ കുടുംബം മാപ്പു നൽകാൻ തയാറാണെന്നു കോടതിയെ അറിയിച്ചു. തുടർന്നു കഴിഞ്ഞ ജൂലൈ രണ്ടിനു റഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടി രൂപ ദയാധനം സ്വീകരിച്ചാണു കുടുംബം മാപ്പു നൽകിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവു ലഭിച്ചാലേ റഹിമിന് ജയിൽ മോചനം സാധ്യമാകൂ.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login