വിദ്യാ തരംഗിണി മൊബൈൽ ഫോൺ പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കമായി

സഹകരണ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ഒന്നു മുതൽ പന്ത്രണ്ടാം ക്‌ളാസ്സുവരെ പഠിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠന സൗകര്യത്തിനായി വടക്കേകാട് സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വിദ്യാ തരംഗിണി മൊബൈൽ ഫോൺ പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ വിതരണോൽഘാടനം വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി കെ ഫസലുൽ അലിയും ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ എം കെ നബീലും ചേർന്ന് നിർവഹിച്ചു.ബാങ്കിൽ വെച്ച് ചേർന്നയോഗത്തിൽ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ  പ്രദീപ്കുമാർ പരങ്ങത്ത്‌അദ്ധ്യക്ഷത വഹിച്ചു.
ഡയറക്ടർമാരായ കുഞ്ഞുമുഹമ്മദ്,വി.എൽ.ജോയ്,ജിജുതോമസ്,സലാവുദ്ധീൻ, ഷീജകൃഷ്ണൻ,ശോഭിസത്യൻ,ബാങ്ക് സെക്രട്ടറി  ബ്രൈറ്റ് ജോസഫ് എന്നിവർ നേതൃത്വം നല്കി.

Related posts

Leave a Comment