Connect with us
inner ad

mumbai

തന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വിദ്യാ ബാലന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി

Avatar

Published

on

മുംബൈ: ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം, ജി മെയില്‍ ഉണ്ടാക്കി ജോലി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതായി പരാതി. തന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വിദ്യാ ബാലന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. നടിയുടെ മാനേജര്‍ അദിതി സന്ധുവാണ് തിങ്കളാഴ്ച മുംബൈയില്‍ ഖര്‍ പൊലീസ് സ്റ്റേഷനിലെത്തി കേസ് ഫയല്‍ ചെയ്തത്. നടിയുടെ പരാതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം കേസെടുത്തു.

സിനിമ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അജ്ഞാതരുടെ തട്ടിപ്പ്. വിദ്യാ ബാലന് കീഴില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്നായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് സിനിമ പ്രവര്‍ത്തക്കര്‍ സമീപിച്ചതോടെയാണ് തട്ടിപ്പ് നടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ഐടി ആക്ട് പ്രകാരം അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഇതിന് മുമ്പും വിദ്യാ ബലന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. വ്യാജ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പുമായി നടി രംഗത്തെത്തിയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മുംബൈയിൽ സമാപനം; ഇന്ത്യ സഖ്യത്തിന്റെ ലോകസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കംകുറിക്കും

അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറും റാലിയിൽ അണിചേരും.

Published

on

മുംബൈ: ഇന്ത്യയുടെ ഹൃദയം കീഴടക്കി ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബൈയിൽ സമാപിക്കും. ലോക്സഭ പോരാട്ടത്തിനൊരുങ്ങി ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും മെഗാ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും അണിനിരക്കും. അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറും റാലിയിൽ അണിചേരും.

ഇന്ത്യയുടെ മണ്ണും മനവും കവർന്ന് രാജ്യത്തിന്റെ ഹൃദയ ഭൂമിയിലൂടെ 63 ദിവസമാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള യാത്രാ സംഘം സഞ്ചരിച്ചത്. ഇന്ത്യൻ ജനതയുടെ വേദനയും സ്വ‌പ്നങ്ങളുമെല്ലാം ഒപ്പിയെടുത്ത് അവർക്ക് ആശ്വാസവും പ്രതീക്ഷകളും പകർന്നാണ് സംഘം മുന്നേറിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ രാജ്യത്ത് കൊണ്ടുവരാനിരിക്കുന്ന ഉറപ്പുകളും യാത്രാസംഘം ഇന്ത്യൻ ജനതയ്ക്ക് കൈമാറി.

Advertisement
VKSHNM NWS KWT 1000 x 180 PX-01
ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ എത്തിച്ചേർന്നപ്പോൾ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമീപം രമേശ് ചെന്നിത്തലയും


മാസങ്ങളായി വംശീയാതിക്രമങ്ങൾക്കിരയായി വേദന തിന്നുന്ന മണിപ്പൂരിന് സാന്ത്വനവും നീതിയുടെ ശുഭപ്രതീക്ഷകളും പകർന്ന് തലസ്ഥാന നഗരിയായ ഇംഫാലിൽ നിന്ന് ജനുവരി 14നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.
തുടർന്ന് നാഗാലാൻഡ്, അസം. മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തിസ്‌ഗഢ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ന്യായ് യാത്ര മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയിലെത്തിയത്. എല്ലവാർക്കും തീതി എന്ന സന്ദേശമുയർത്തിയ യാത്ര.
ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്ക് നീതി ഉറപ്പാക്കാനുള്ള കോൺഗ്രസിൻ്റെ ദൃഢനിശ്ചയം ഊന്നിപ്പറഞ്ഞു കൊണ്ടിരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷകരുടെയും യുവാക്കളുടെയും പ്രശനങ്ങളും ജാതിസെൻസസും പൗരത്വ നിയമ ഭേദഗതിയും പൊതുപരീക്ഷകളിലെ പ്രശ്‌ന ങ്ങളുമടക്കം കേന്ദ്ര സർക്കാരിൻ്റെയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളു ടെയും നയവൈകല്യവും ജനവിരുദ്ധതയും ചൂണ്ടിക്കാട്ടാൻ യാത്രക്കായി. അതോടൊപ്പം മഹിളാ ന്യായ്, യുവ ന്യായ്, ആദിവാസി ന്യായ് ഗ്യാരൻ്റികളും അടക്കം വലിയ പ്രഖ്യാപനങ്ങളും ന്യായ് യാത്ര മുന്നോട്ടുവച്ചു.

മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുന്ന റാലിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ, മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന, സ്മാജ് വാദി പാർട്ടി അധ്യക്ഷനും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ആർജെഡി നേതാവും മുൻ ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിമാരായ എൻസിപി (എസ്‌പി) തലവൻ ശരദ് പവാർ, ശിവസേന (യു ബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. വഞ്ചിത ബഹുജൻ അഘാടി നേതാവുമായ പ്രകാശ് അംബേദ്കർ, എഎപി നേതാവ് സൗരബ് ഭരദ്വാജ്, ദീപാങ്കർ ഭട്ടാചാ ര്യ എന്നിവർ റാലിയെ അഭിസം ബോധന ചെയ്യും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ത്യ മുന്നണിയുടെ പ്രചാരണത്തിനും ചടങ്ങിൽ രാഹുൽ ഗാന്ധി തുടക്കം കുറിക്കും.

Continue Reading

crime

74കാരനെ കല്‍ക്കരി തീയില്‍ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

Published

on

മുംബൈ: മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ച് 74കാരനെ കല്‍ക്കരി തീയില്‍ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മാര്‍ച്ച് നാലിന് മുര്‍ബാദ് താലൂക്കിലെ കെര്‍വെലെ ഗ്രാമത്തിലാണ് സംഭവം.

സംഭവത്തില്‍ ഇയാള്‍ക്ക് പൊള്ളലേറ്റുവെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മന്ത്രവാദം നടത്തുകയാണെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ഗ്രാമവാസികളില്‍ ചിലര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ഇയാളുടെ കാലിലും മുതുകിലും പൊള്ളലേറ്റിട്ടുണ്ടെന്നും മുര്‍ബാദ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രമോദ് ബാബര്‍ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 452 (വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കാനും ആക്രമണം നടത്താനും തയ്യാറെടുക്കുക) 323, 324 (മുറിവേല്‍പ്പിക്കല്‍) 341 (തെറ്റായ സംയമനം), 143 (നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (കലാപം) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതിനുപുറമെ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറാഡിക്കേഷന്‍ ഓഫ് നരബലി, മനുഷ്യത്വരഹിതവും അഘോരി ആചാരങ്ങളുമായി ബന്ധപ്പെട്ട ബ്ലാക്ക് മാജിക് ആക്ട് 2013 തുടങ്ങിയ വകുപ്പുകളാലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ഒരു വീഡിയോ പങ്കുവെക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്തുവരുന്നത്. വീഡിയോയില്‍ ഏതാനും ആളുകള്‍ പൊള്ളലേറ്റ വ്യക്തിയുടെ കൈകളില്‍ പിടിച്ച് നില്‍ക്കുന്നതും, കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യണമെന്ന് രൂക്ഷമായി പറയുന്നതും കാണാം. ശേഷം ഒരു കൂട്ടം ആളുകള്‍ ആര്‍പ്പുവിളിച്ച് ആഘോഷിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച പ്രാചീന മത ചടങ്ങിലേക്ക് പ്രദേശവാസികളായ 15-20 പേര്‍ ഇയാളെ വലിച്ചിഴച്ചുകൊണ്ടുവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യാന്‍ ഗ്രാമവാസികള്‍ നിര്‍ബന്ധിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

mumbai

പ്രൊഫ. ജി എന്‍ സായിബാബ ജയില്‍ മോചിതനായി

Published

on


മുംബൈ: മാവോവാദി ബന്ധ കേസില്‍ ബോംബെ ഹൈകോടതി നാഗ്പുര്‍ ബെഞ്ച് കുറ്റമുക്തനാക്കിയ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫ. ജി.എന്‍. സായിബാബ ജയില്‍ മോചിതനായി. വിധിവന്ന് രണ്ടുദിവസത്തിന് ശേഷമാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അദ്ദേഹത്തെ പുറത്തുവിട്ടത്.

അപ്പീല്‍ സാധ്യതയുള്ളതിനാല്‍ 50,000 രൂപ കെട്ടിവെക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ തുക കെട്ടിവെച്ചിട്ടും അദ്ദേഹത്തിന്റെ മോചനം ജയില്‍ അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച ഇ-മെയില്‍ സായിബാബയെ പാര്‍പ്പിച്ച നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മോചനം വൈകിപ്പിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

‘എന്റെ ആരോഗ്യം വളരെ മോശമാണ്. ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ കഴിയില്ല. ആദ്യം ചികിത്സ തേടണം. അതിനുശേഷമേ സംസാരിക്കാനാവൂ’ -വീല്‍ചെയറില്‍ ജയിലില്‍നിന്ന് പുറത്തുവന്ന സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലിന് പുറത്ത് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

2014ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. 2016ല്‍ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതല്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഗഡ്ചിറോളിയിലെ പ്രത്യേക യു.എ.പി.എ കോടതി ജീവപര്യന്തം വിധിച്ച സായിബാബയടക്കം അഞ്ചുപേരെയും 10 വര്‍ഷം ശിക്ഷിച്ച ഒരാളെയും ചൊവ്വാഴ്ചയാണ് ബോംബെ ഹൈകോടതി ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്‍മികി എസ്.എ മെനെസെസ് എന്നിവര്‍ വെറുതെ വിട്ടത്. അപ്പീല്‍ തീര്‍പ്പാക്കുംവരെ വിധി സ്‌റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജി നാഗ്പുര്‍ ബെഞ്ച് തള്ളിയിരുന്നു.

ആരോപണങ്ങള്‍ തെളിയിക്കാനോ തെളിവുകള്‍ കണ്ടെത്താനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും പ്രതികളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചത് നിയമാനുസൃതമല്ലെന്നും അതുവഴി മുഴുവന്‍ വിചാരണയും അസാധുവാണെന്നും കോടതി പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

10 വര്‍ഷമായി നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സായിബാബ, മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് രാഹി എന്നിവരെ 50,000 രൂപ വീതം കെട്ടിവെച്ച് വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളില്‍ ഒരാളായ പാണ്ഡു നരോട്ടെ പന്നിപ്പനിയെ തുടര്‍ന്ന് ജയിലില്‍ മരിണപ്പെട്ടിരുന്നു. ഈ അഞ്ചുപേര്‍ക്കാണ് കീഴ്‌കോടതി ജീവപര്യന്തം വിധിച്ചത്. 10 വര്‍ഷം തടവിന് ശിക്ഷിച്ച വിജയ് ടിര്‍കി നിലവില്‍ ജാമ്യത്തിലാണ്.

2022 ഒക്ടോബര്‍ 14ന് ജസ്റ്റിസ് രോഹിത് ദേവ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് സായിബാബയടക്കം അഞ്ചുപേരെയും കുറ്റമുക്തരാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്റെ അപ്പീലില്‍ 24 മണിക്കൂറിനകം പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി ആ വിധി മരവിപ്പിച്ചു. പിന്നീട് സായിബാബയുടെ അഭിഭാഷകനും മഹാരാഷ്ട്രയും സമവായത്തിലെത്തിയതോടെ പുതുതായി വാദം കേള്‍ക്കാന്‍ നിലവിലെ ബെഞ്ചിന് വിടുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

90 ശതമാനം അംഗപരിമിതിയെ തുടര്‍ന്ന് വീല്‍ചെയറിലായ സായിബാബയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ക്കുള്ള സന്ദേശം പെന്‍ഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങള്‍ക്ക് യു.എ.പി.എ ചുമത്തിയായിരുന്നു കേസ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured