Connect with us
48 birthday
top banner (1)

Kerala

വിദ്യയും നിഖിലും ഒളിവിൽത്തന്നെ, ഇരുട്ടിൽ തപ്പി പൊലീസ്

Avatar

Published

on

കൊച്ചി: വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പിനു ശ്രമിച്ച കെ. വിദ്യയും വ്യാജ സർട്ടിഫിക്കറ്റ് കാട്ടി പിജി പ്രവേശനം നേടിയ നിഖിൽ തോമസും ഒളിവിൽത്തന്നെ. ഇരുവരെയും പിടി കൂടുമെന്ന് പൊലീസ് പറയുന്നെങ്കിലും പാർട്ടി നേതൃത്വം ഇടപെട്ട് സംരക്ഷണം ഒരുക്കിയിരിക്കയാണെന്ന ആരോപണം ശക്തം. തട്ടിപ്പുകാരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്നലെ വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു.
കായംകുളം എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഒളിവിൽ പോയത്. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിൻറെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
തിങ്കളാഴ്ച ആർഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയത് എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിൻറെ ഫോണിൻറെ അവസാനം ലൊക്കേഷൻ കണ്ടെത്തിയത്.


അതിനിടെ, വ്യാജ രേഖ ഹാജരാക്കിയതിനു നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയും കോടതിയെ സമീപിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. അവിവാഹിതയാണ്. ആ പരിഗണന നൽകണമെന്നും വിദ്യ ജാമ്യ ഹർജിയിൽ പറയുന്നു. വിദ്യയും ഒളിവിലാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കും: വി ഡി സതീശൻ

Published

on

പാലക്കാട്‌: വരുന്ന തെരഞ്ഞെടുപ്പിൽ വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെയും അദ്ദേഹം ഉയർത്തി കാട്ടുന്ന രാഷ്ട്രീയത്തെയും നെഞ്ചിലേറ്റിയിരിക്കുന്നു. പാലക്കാട് മാത്രമല്ല ചേലക്കരയും യുഡിഎഫ് തിരികെ പിടിക്കും. അത്രമേൽ പിന്തുണ കേരളമാകെ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്നു. ഈ സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെ പ്രതിഷേധിക്കുവാൻ ജനങ്ങൾ ഒരു സുവർണ്ണ അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സിപിഎം സഹയാത്രികർ പോലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. പിണറായി വിജയൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും സമുന്നതനായ നേതാവ് പോലും ഈ ഭരണത്തെ ജനങ്ങളും പ്രവർത്തകരും മടുത്തതായി തുറന്നു കാട്ടിയിരുന്നു. നാട്ടിൽ വർഗീയത ആഴത്തിൽ പടർത്തി മതേതര ജനാധിപത്യ ചേരിയെ തകർക്കുവാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെതിരായ പോരാട്ടം യുഡിഎഫ് ആണ് നയിക്കുന്നത്. രണ്ടാമത് എത്തുവാൻ വേണ്ടി അല്ല സിപിഎം ഈ തെരഞ്ഞെടുപ്പിൽ നിലകൊള്ളുന്നത്. മറിച്ച് ബിജെപിയുടെ വിജയത്തിനുവേണ്ടി വഴിയൊരുക്കുന്ന സമീപനമാണ് സിപിഎം പുലർത്തുന്നത്. കേരളത്തിൽ സംഘപരിവാറിന് ഒരു ഇടം ഉണ്ടാക്കി നൽകുവാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനും സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുള്ള ബാന്ധവത്തിന് എതിരായിട്ടുള്ള ജനവിധിയാകും പാലക്കാട് നൽകുക. യുഡിഎഫിന് എല്ലാകാലത്തും നെഞ്ചിലേറ്റിയ പാലക്കാട്ടെ ജനത രാഹുലിനെ ഉജ്വലഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും കേരളത്തിലെ രാഷ്ട്രീയ ഗതിമാറ്റത്തിനുള്ള തിരികൊളുത്തിലാകും ഇവിടുത്തെ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Kerala

കോരിച്ചൊരിയുന്ന മഴയിലും, ചോരാത്ത ആവേശവുമായി യുഡിഎഫ് റോഡ് ഷോ

Published

on

പാലക്കാട്‌: യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കപ്പെട്ട റോഡ് ഷോ മേഴ്സി കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മേപ്പറമ്പ് ബൈപ്പാസിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ ആയിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ടു നീങ്ങിയത്. റോഡ് ആരംഭിച്ച് കുറച്ചു സമയത്തിനകം കനത്ത മഴ പെയ്തെങ്കിലും കാലാവസ്ഥയെ അതിജീവിച്ച് ആവേശത്തിരയിളക്കി റോഡ് ഷോ വലിയ മുന്നേറ്റമായി. റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്നവരെ അഭിവാദ്യം ചെയ്തു കൊണ്ടാണ് റോഡ് ഷോ മേപ്പറമ്പ് ബൈപ്പാസിൽ സമാപിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്‌ എംഎൽഎ, എൻ ഷംസുദ്ദീൻ എംഎൽഎ, പി കെ ഫിറോസ്, മരക്കാർ മാരായമംഗലം, സി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Kasaragod

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം 6 ആയി

Published

on

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മനാഭൻ. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റുള്ളവർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര്‍ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിൽ തുടരുകയാണ്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്.

Continue Reading

Featured