Kasaragod
വിദ്യ വീണ്ടും അറസ്റ്റിൽ

നീലേശ്വരം: വ്യാജ സർട്ടിഫിക്കറ്റ് ചമയ്ക്കൽ കേസിലെ പ്രതി കെ.വിദ്യയെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
കരിന്തളം ഗവ:കോളേജിൽ വ്യാജരേഖ ഹാജരാക്കി അതിഥി അധ്യാപികയായി ജോലി നേടി എന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യ നീലേശ്വരം പോലീസിൽ ഹാജരായി മൊഴി നൽകിയത്. എറണാകുളം മഹാരാജാസ് കോളേജിൽ ജോലി ചെയ്തതായി വ്യാജരേഖയുണ്ടാക്കി കരിന്തളം ഗവ: കോളേജിൽ അതിഥി അധ്യാപികയായി ജോലി ചെയ്തുവെന്ന പ്രിൻസിപ്പൽ ഇൻചാർജ്ജിൻ്റെ പരാതിയിലാണ് തൃക്കരിപ്പൂർ മണിയനൊടി യിലെ മുൻ എസ് എഫ് ഐ നേതാവായിരുന്ന കെ.വിദ്യയ്ക്ക് എതിരെ പോലീസ് കേസ് എടുത്തത്.
സമാനമായ സംഭവത്തിൽ അട്ടപ്പാടി കോളേജ് കേസിൽ അഗളി പോലീസിൽ നൽകിയ മൊഴി തന്നെ ഇവിടെയും ആവർത്തിക്കുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് സ്വയം മൊബൈലിൽ നിർമ്മിച്ചതാണ്. മറ്റാരുടെയും സഹായം ഉണ്ടായില്ല. വ്യാജരേഖ നിർമ്മിച്ച ഫോൺ നഷ്ടപ്പെട്ടു എന്നുള്ള മൊഴിയാണ് ആവർത്തിച്ചത്.
എന്നാൽ വ്യാജ രേഖ ഹാജരാക്കി 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഒരു വർഷക്കാലം അതിഥി അധ്യാപികയായി കരിന്തളം കോളേജിൽ ജോലി എടുക്കുകയും ശബളം കൈപ്പറ്റുകയും ചെയ്തത് ഏറെ ഗൗരവമുള്ള കേസാണ്. ആ ഗൗരവം പോലീസിൻ്റെ ഭാഗത്ത് കാണുന്നില്ല എന്നതാണ് ഈ കേസിൻ്റെ പ്രത്യേകത. ഇത് സംബന്ധിച്ച് എല്ലാ തെളിവുകളും ലഭിച്ചത് പ്രകാരം വഞ്ചനാകുറ്റം വ്യാജ രേഖ ചമയ്ക്കൽ എന്നിവ ചുമത്തിയാണ് കേസ് എടുത്തത്. ജാമ്യം ലഭിക്കാത്ത കേസായിട്ടു പോലും തെളിവ് നശിപ്പിച്ചു എന്ന പുതിയൊരു കേസ് കൂടി ഉൾപ്പെടുത്തി മൊഴി എടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയിട്ട് കസ്റ്റഡി ആവശ്യപ്പെടാൻ പോലീസ് തയ്യാറായില്ല. വിദ്യ എല്ലാറ്റിനും കൃത്യമായിട്ട് മൊഴി നൽകിയിട്ടുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്.
അട്ടപ്പാടി കോളേജ് കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ കരിന്തളം കോളേജ് കേസിൽ നീലേശ്വരം പോലീസിൽ ഹാജരാകണം എന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം മൂലം ചൊവ്വാഴ്ച മാത്രമേ ഹാജരാകുകയുള്ളു എന്ന് പോലീസിൽ അറിയിച്ചത് പ്രകാരമാണ് ചൊവ്വാഴ്ച രാവിലെ 11.30 ഓടെ നീലേശ്വരം പോലീസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായത്. ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ, സി ഐ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യയെ ചോദ്യം ചെയ്തത്
Featured
ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നേഴ്സിങ് വിദ്യാർഥിനി മരിച്ചു

കാസർഗോഡ്: ആത്മഹത്യക്ക് ശ്രമിച്ച കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥി മരിച്ചു. മൂന്നാം വർഷ വിദ്യാർഥിനിയും പാണത്തൂർ സ്വദേശിനിയുമായ ചൈതന്യയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഡിസംബർ ഏഴിനാണ് ചൈതന്യ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം സഹപാഠികള്‍ കണ്ടതോടെ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഹോസ്റ്റല്‍ വാർഡനുമായുള്ള തർക്കമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് നേരത്തേ വിദ്യാർഥികള്‍ ആരോപിച്ചിരുന്നു. ചൈതന്യയെ മാനസികമായി വാർഡൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥികള്‍ പറയുന്നത്. വാർഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മൻസൂർ ആശുപത്രിക്ക് മുൻപില്‍ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ വീഴ്ച ഉണ്ടായത് ചോദ്യം ചെയ്തതാണ് വിദ്യാർഥികളും വാർഡനും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാൻ കാരണമായത് എന്നാണ് വിവരം.
Ernakulam
‘വിഐപിയുടെ മകളായിരുന്നുവെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോ’; 15-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷവിമർശനവുമായി, ഹൈക്കോടതി

കൊച്ചി: കാസർഗോഡ് പൈവളിഗെയില്‍ നിന്ന് കാണാതായ 15കാരി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി.നിയമത്തിന് മുമ്പില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരെന്ന് ഹൈകോടതി വ്യക്തമാക്കി. ഒരു വിഐപിയുടെ മകളായിരുന്നുവെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോ എന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി നാളെ കോടതിയില്‍ ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയായിരുന്നു വിമർശനം.
പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ പ്രദീപിനൊപ്പമാണ് 15കാരിയായ പെണ്‍കുട്ടിയേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടില്‍ മരത്തില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ചയോളം പഴക്കമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണിന്‍റെ അവസാന ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ പ്രദീപിനെയും കാണാതായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസില്‍ നല്‍കിയ പരാതി. ഇളയസഹോദരിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്.
വീടിന്റെ പിന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും എടുത്തില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ ഓഫാകുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ അയല്‍വാസിയായ യുവാവിനെയും കാണാതാവുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണം രക്ഷിതാക്കള്‍ ഉയർത്തിയിരുന്നു.ഞായറാഴ്ച രാവിലെ മുതല്‍ 52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധപ്രവർത്തകരും അടക്കമുള്ളവർ പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെയും യുവാവിന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ സ്കൂളില്‍ കൊണ്ടാക്കിയിരുന്നത് പ്രദീപായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 26 ദിവസത്തെ അന്വേഷണങ്ങള്‍ക്ക് വിരാമമായെങ്കിലും മരണ കാരണം ദുരൂഹമായി തുടരുകയാണ്.
Kasaragod
വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി; ഭർത്താവിനും കുടുംബത്തിനുമെതിരെ കോടതിയെ സമീപിച്ച് യുവതി

കാസർഗോഡ് : കാഞ്ഞങ്ങാട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി. ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുര്‍ഗ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ യുവതി ഹര്‍ജി നല്കി. അബ്ദുള്‍ റസാഖ് കൈക്കലാക്കിയ 20 പവന് സ്വര്‍ണം തിരികെ നല്‍കണമെന്നും ജീവനാംശം നല്‍കണമെന്നുമാണ് ആവശ്യം. യുവതിയുടെ മൊഴി പോലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്‍കുട്ടിയെ സഹിക്കുകയാണെന്നും, ഇനി മുന്നോട്ടുപോകില്ലെന്നുമാണ് വാട്സ്ആപ്പ് സന്ദേശം. കുട്ടിയുമായുള്ള ബന്ധം മുത്തലാഖ് ചൊല്ലി അവസാനിപ്പിക്കുകയാണെന്നും ഭര്‍ത്താവ് അബ്ദുള്‍ റസാക്ക് പെണ്‍കുട്ടിയുടെ പിതാവിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുകയായിരുന്നു.
2022 ഓഗസ്റ്റ് എട്ടിനാണ് കല്ലുരാവി സ്വദേശിയായ 21കാരിയും, അബ്ദുള്‍ റസാക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login