തൃശൂർ പൂരം സ്പെഷ്യൽ കുടയിൽ വിഡി സവർക്കറും ; സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാനുള്ള സംഘപരിവാർ അജണ്ടയെന്ന് സോഷ്യൽ മീഡിയ

തൃശൂർ: തൃശൂർ പൂരം സ്പെഷ്യൽ കുടയിൽ വിഡി സവർക്കറും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരും, രാജ്യത്തെ നവോത്ഥാന നായകരുടേയും ചിത്രങ്ങളുള്ള കുടയായ ആസാദി കുടയിലാണ് ആർ എസ് എസ് ആചാര്യൻ വി ഡി സവർക്കറുടെ ചിത്രമുളളത്. തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റ ആന ചമയ പ്രദർശനം ഉദ്ഘാടനം ചെയ്ത് ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദർശിപ്പിച്ചത്. ഇതോടെ ആസാദി കുടയിൽ വി ഡി സവർക്കർ ഇടം നേടിയതിനെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ആരോപിക്കുന്നത്

Related posts

Leave a Comment