Connect with us
48 birthday
top banner (1)

Ernakulam

‘ഗാന്ധിജിയെ അവഹേളിച്ച് ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു’; എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അദീൻ നാസറിനെതിരെ പരാതി

Avatar

Published

on

കൊച്ചി: ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി. പ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വച്ച് ഈ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കെഎസ്യു‌ രംഗത്തെത്തുകയായിരുന്നു. എസ്എഫ്ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു പൊലീസിൽ പരാതി നൽകി. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാർത്ഥി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് വിവാദമായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഗാന്ധി പ്രതിമയെ അപമാനിച്ചുവെന്ന് കാട്ടി കെഎസ‌ രംഗത്തെത്തി. നേതാവിനെതിരെ പൊലീസിൽ പരാതിയും നൽകി. അതേസമയം, വിഷയത്തിൽ എസ്എഫ്ഐ നേതാവിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

Ernakulam

അടിസ്ഥാനരഹിതമായ ആരോപണം; നിയമ നടപടിക്കൊരുങ്ങി സാൻക്രൂസ് ഇന്റർനാഷണൽ

Published

on

തിരുവനന്തപുരം: സാൻക്രൂസ് ഇന്റർനാഷണൽ കമ്പിനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് കമ്പിനി നിയമനടപടികളിലേക്ക്. ദിവസങ്ങൾക്ക് മുമ്പാണ് ആറ്റിങ്ങൽ സ്വദേശിയായ ഒരാൾ പരാതിയുമായി രംഗത്ത് എത്തിയത്. വിദേശത്തേക്ക് കൊണ്ടുപോകുന്നതിനാൽ പണം വാങ്ങിയെന്നും അവിടെ എത്തിയപ്പോൾ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ആയിരുന്നു പരാതി. ഹോട്ടൽ മാനേജ്മെന്റ് ജോലിക്കായി ക്രൊയേഷ്യയിൽ എത്തിയവരെ മറ്റു ജോലികൾക്ക് ഉപയോഗിച്ചെന്നും ആയിരുന്നു ഉയർന്നുവന്ന ആരോപണം. എന്നാൽ, പരാതിക്ക് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാൻക്രൂസ് ഇന്റർനാഷണൽ. ഹോട്ടൽ മാനേജ്മെന്റ് ജോലിക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സമീപിച്ചതെന്നും അവിടെ എത്തിയപ്പോൾ അത്തരം യോഗ്യതകൾ ഇല്ലാതിരുന്നതാണ് ജോലി ലഭിക്കുന്നതിന് തടസ്സമായതെന്നും കമ്പിനി അധികൃതർ പറയുന്നു. മാത്രവുമല്ല രണ്ടു മാസക്കാലം അവിടെ തുടർന്ന യുവാവ് ഒരിക്കൽപോലും പരാതി പറഞ്ഞിട്ടില്ലെന്നും കമ്പിനി വ്യക്തമാകുന്നു. പരാതിക്കുമേൽ കേസെടുത്തെന്ന ആരോപണവും വ്യാജമാണെന്നും തങ്ങൾക്കെതിരെ യാതൊരു നിയമനടപടിയും ഉള്ളതായി അറിയില്ലെന്നും കമ്പിനി വ്യക്തമാക്കുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും കമ്പിനിയുടെ പേര് മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് നിയമനടപടികളുമായമുന്നോട്ടു പോകുമെന്നും കമ്പിനി അധികൃതർ അറിയിച്ചു. വാർത്താമാധ്യമങ്ങളിൽ ഉൾപ്പെടെ സാൻക്രൂസിനെതിരായ പ്രചാരണത്തിന് പിന്നിൽ വിദേശത്തേക്ക് അനധികൃതമായി പണം വാങ്ങിച്ച് റിക്രൂട്ട്മെന്റുകൾ നടത്തുന്ന ചില ഏജൻസികൾ ആണെന്നും തങ്ങളുടെ സേവനങ്ങളിൽ നിരവധി ആളുകൾ സംതൃപ്തരാണെന്നും സാൻക്രൂസ് മാനേജ്മെന്റ് പ്രതികരിച്ചു. തങ്ങൾക്കെതിരായ വ്യാജവാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് എതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

Continue Reading

Ernakulam

‘മന്ത്രി വരട്ടെ’; ഇന്ദിരയുടെ മൃതദേഹവുമായി കോൺ​ഗ്രസ് നേതാക്കളുടെ പ്രതിഷേധം

Published

on

നേര്യമംഗലം : കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ (70) മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിൻ്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി ‘പൊലീസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം പോസ്‌റ്റ്‌മോർട്ടം മതിയെന്ന് ഇന്ദിരയുടെ കുടുംബവും അറിയിച്ചു.

പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി 210 വരുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. മന്ത്രിമാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കു എന്നും നേതാക്കൾ അറിയിച്ചു. ഇന്നു രാവിലെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Ernakulam

ശംമ്പളം മുടക്കം
സർക്കാരിന് തുടരാൻ അർഹതയില്ല :കെ പി എസ് ടി എ

Published

on

കൊച്ചി: കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി സ്വന്തം ജീവനക്കാർക്ക് ശംബളം നൽകാനാകാനാവാത്ത നിലയിലേക്ക് കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ മാറ്റിയ പിടിപ്പുകെട്ട സർക്കാരായി ഇടതു സർക്കാർ മാറിയെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമ്മികത ഇല്ലെന്നും കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സാമ്പത്തിക പ്രതിസന്ധി ഒരു വശത്ത് പറയുമ്പോഴും മറുവശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തിൻ്റെ പര്യായമായി മാറുന്നു. ജീവനക്കാരോടോ ജനങ്ങളോടൊ പ്രതിബദ്ധധയില്ലാത്ത സർക്കാർ സ്വന്തം കുടുംബത്തിൻ്റെയും പാർട്ടിക്കാരുടെയും മാത്രം സേവകരും സംരക്ഷകരുമായി മാറുന്നത് കേരളത്തിന് അപമാനമാണ്. അണികളെ കൊണ്ട് എന്ത് ക്രൂരതയും ചെയ്യിക്കാമെന്നുള്ള ധിക്കാരമാണ് ജനകീയ ആവശ്യങ്ങളോടുളള സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്നത്. സമീപകാല ചരിത്രങ്ങൾ അത് സത്യപ്പെടുത്തുന്നു. പാടത്ത് പണിയെടുത്താൽ വരമ്പത്ത് കൂലിയെന്ന മുദ്രാവാക്യവുമായി കേരളത്തിൽ പ്രചാരണം നടത്തി അധികാരത്തിലേറിയ സർക്കാർ തങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന ജീവനക്കാർക്ക് ശംബളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്വയം അധികാരത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ചാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ്, പി വി ജ്യോതി, എം.കെ അരുണ, ജി.കെ. ഗിരീഷ്, ബി ജയചന്ദ്രൻപിള്ള വർഗീസ് ആൻ്റണി ജോൺ ബോസ്ക്കോ, പി.വിനോദ്കുമാർ, പി.എസ് മനോജ് പിഎം നാസർ എന്നിവർ സംസാരിച്ചു

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured