കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ കുടുംബാംഗങ്ങളുമായി അവസാനമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണ ദൃശ്യങ്ങള്‍ പുറത്തു വന്നു

കീവ്: യുക്രെയ്നിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യർഥി നവീൻ കുടുംബാംഗങ്ങളുമായി അവസാനമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തി​െ​ന്‍റ ദൃശ്യങ്ങള്‍ പുറത്തു വന്നു. സുരക്ഷിതനായി ഇരിക്കണമെന്നും, താമസിക്കുന്ന അപ്പാർട്മെന്റിൽ ഇന്ത്യയുടെ പതാക കെട്ടണമെന്നും വീട്ടുകാർ നവീനോട് ആവശ്യപ്പെടുന്നുണ്ട്. ധൈര്യമായിരിക്കണമെന്നും വിവരങ്ങൾ ഫോണിലൂടെ അറിയിക്കണമെന്നും വീട്ടുകാർ പറയുന്നതു കേള്‍ക്കാം.

ഹർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട നവീൻ ശേഖരപ്പ ജ്‍‍‍‍ഞാനഗഡർ. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്. അവശ്യസാധനങ്ങൾ വാങ്ങാൻ സമീപത്തെ കടയ്ക്കു മുന്നിൽ വരി നിൽക്കുമ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായത്. ഹർകീവിലെ ഗവർണർ ഹൗസ് ലക്ഷ്യംവച്ചു നടത്തിയ ഷെല്ലാക്രണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.

Related posts

Leave a Comment