ടെന്റുകൾ പൊളിച്ചു, കർഷകർ മടങ്ങുന്നു, ശനിയാഴ്ച വിജയ് ദിവസ്

ന്യൂഡൽഹി : അതിർത്തികളിലെ സമരം അവസാനിപ്പിച്ചതോടെ കർഷകർ ടെന്റുകൾ പൊളിച്ചു തുടങ്ങി. വീടുകളിലേക്ക് മടങ്ങാനുള്ള തയ്യറെടുപ്പുമായി കർഷകർ നാളെ വിജയദിവസം ആഘോഷിക്കും. രോ​ഗികളും പ്രായമായവരുമടക്കം ഒരു വിഭാ​ഗം കർഷകർ ഇന്നലെ മുതൽ തന്നെ വീടുകളിലേക്കു മടങ്ങിയിരുന്നു. മരിച്ച കർഷകരുടെ സ്മരണർത്ഥം ഇന്ന് ആദരാഞ്ജലി ദിനമായാണ് കർഷകർ ആചരിക്കുകയാണ്. അതേസമയം സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ സംയുക്ത കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും

സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ പൊളിച്ചു തുടങ്ങി. വിവിധ വാഹനങ്ങളിലായി സമഗ്രികളും മാറ്റി. കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ ഉടൻ മൂന്ന് അതിർത്തികളിലെ ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് നടപടികൾ തുടങ്ങും. നിലവിൽ അതിർത്തികളിലെ പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

Related posts

Leave a Comment