ശാസ്താംകോട്ട വൈസ് മെൻസ് ക്ലബ്ബ് രജത ജൂബലി ആഘോഷങ്ങൾ തുടങ്ങി


ശാസ്താംകോട്ട: വൈസ് മെൻ ഇന്റർ നാഷണൽ സൗത്ത് വെസ്റ്റ്‌ ഇന്ത്യ റീജയണിലെ ശാസ്താംകോട്ട ലേക്സിറ്റി വൈസ് മെൻസ് ക്ലബ്ബ്‌ 25 വർഷം പൂർത്തീകരിച്ചതിന്റെ രജത ജൂബലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ വൈസ് മെൻ ഇന്റർനാഷണൽ കൌൺസിൽ മെമ്പർ ജോസഫ് കോട്ടൂരാൻ ഉത്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം റീജിയണൽ ഡയറക്ടർ (ഇലക്ട് ) കെ സുരേഷ് കുമാറും അംഗത്വം നൽകൽ ചടങ്ങ് മുൻ റീജിയണൽ ഡയറക്ടർ ജോൺസൻ കെ സക്കറിയായും നിർവഹിച്ചു. വഴുതാനത്ത് ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ. സതീഷ് കുമാർ,കെ അനിൽകുമാർ,ഡോ. ജോബി വർഗീസ്, ഏലാമുഖത്ത് ഹരീഷ്, ബി സുരേഷ് കുമാർ കെ ബാലചന്ദ്രൻ പിള്ള,ആർ അജിത് കുമാർ, ആർ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി സജു വി ഉമ്മൻ (പ്രസിഡന്റ്‌), സി കൃഷ്ണൻകുട്ടി (വൈസ് പ്രസിഡന്റ്‌ ), എൽ റോയ് (സെക്രട്ടറി ), കെ രാജശേഖരൻ പിള്ള (ജോയിന്റ് സെക്രട്ടറി ), പ്രതിഭാജോയ് (ട്രഷറർ), ആർ രാജേന്ദ്രൻ പിള്ള (സുവനീർ എഡിറ്റർ ), പോരുവഴി ബാലചന്ദ്രൻ (ചീഫ് കോർഡിനേറ്റർ ) രാജൻ കടവിൽ (വൈസ് ഗയ്‌ ), സി സുരേന്ദ്രൻ പിള്ള (ഹിസ്റ്ററിയൻ ) എന്നിവർ ചുമതലയേറ്റു.

Related posts

Leave a Comment