മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

ന്യൂഡൽഹി: രാജ്യത്തെ ആദ്യകാല ടെലിവിഷൻ മാധ്യമപ്രവർത്തകരിൽ ഒരാളും മുതിർന്ന മാധ്യമപ്രവർത്തകനുമായ വിനോദ് ദുവ അന്തരിച്ചു.67 വയസ്സായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമരംഗത്തെ മികവിന് 2008 ൽ പത്മശ്രീക്ക് അർഹനായ വിനോദ് ദുവ 1996 ൽ രാംനാഥ് ഗോയങ്ക പുരസ്കാരം നേടുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകനാണ്.

Related posts

Leave a Comment