Connect with us
48 birthday
top banner (1)

Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എ. ഫ്രാൻസിസ് അന്തരിച്ചു

Avatar

Published

on

തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസ് (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം തൃശൂരിലുള്ള മകളുടെ വസതിയിൽ വിശ്രമിച്ചു വന്ന ഫ്രാൻസിസ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം ശനിയാഴ്ച കോട്ടയത്തു സംസ്കാരം നടത്തും.
മലയാള മനോരമയിൽ വിവിധ ചുമതലകളിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചു. മനോരമ കണ്ണൂർ യൂണിറ്റ് മേധാവി സ്ഥാനത്തു നിന്നു 2002ൽ ആണ് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തത്. താന്ത്രിക് ചിത്രകലയിൽ അസാമാന്യ പാ‌വം തെളിയിച്ച ചിത്രകാരനാണ്. ചിത്രകലയിലും ചലച്ചിത്ര മേഖലയിലും മാധ്യമ രം​ഗത്തും വളരെ വിപുലമായ സുഹൃദ് ബന്ധമുള്ള ആളാണ് അദ്ദേഹം.
തൃശൂർ കുറുമ്പിലാവിൽ 1947 ഡിസംബർ ഒന്നിനാണു ജനനം. പ്രശസ്ത ചിത്രകാരനും ബാലചിത്രകലാ പ്രസ്ഥാനത്തിനു തുടക്കമിട്ട യൂണിവേഴ്സൽ ആർട്സ് സ്ഥാപകനും ആയ കെ.പി. ആന്റണിയുടെ മകനാണ്. തൃശൂരിലും കോഴിക്കോട്ടും തലശേരിയ‍ിലുമായി വിദ്യാഭ്യാസം.
1970ൽ മനോരമ പത്രാധിപസമിതിയിലെത്തി. ദീർഘകാലം കണ്ണൂർ യൂണിറ്റ് മേധാവിയായിരുന്നു. മലയാള പത്രത്തിന് ആദ്യമായി ലഭിക്കുന്ന ദേശീയ അംഗീകാരമായ ന്യൂസ് പേപ്പർ ലേഔട്ട് ആൻഡ് ഡിസൈൻ അവാർഡ് 1971ൽ മനോരമയ്ക്കു നേടിക്കൊടുത്തു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സെക്രട്ടറി, ടെലിഫോൺ കേരള സർക്കിൾ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവർത്തക പെൻഷൻ നിർണയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദി എസൻസ് ഓഫ് ഓം, ഇ.വി. കൃഷ്ണപിള്ള (ജീവചരിത്രം), കള്ളന്മാരുടെ കൂടെ, ഇ. മൊയ്തുമൗലവി: നൂറ്റാണ്ടിന്റെ വിസ്മയം തുടങ്ങി ഇരുപതോളം കൃതികൾ രചിച്ചു. പ്രമുഖ താന്ത്രിക് ചിത്രകാരനെന്ന നിലയിൽ കലാലോകത്തു ഖ്യാതി നേടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രാൻസിസിന്റെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്കാരം (2014), ലളിതകലാ അക്കാദമി സ്വർണപ്പതക്കം (2000), ലളിതകലാ പുരസ്കാരം (2015), ഫെലോഷിപ് (2021) തുടങ്ങിയ പുരസ്കാരങ്ങൾ നേടി. ഭാര്യ: തട്ടിൽ നടയ്ക്കലാൻ കുടുംബാംഗമായ ബേബി. മക്കൾ: ഷെല്ലി (ദുബായ്), ഡിംപിൾ (മലയാള മനോരമ തൃശൂർ), ഫ്രെബി. മരുക്കൾ: ദീപ (അധ്യാപിക, ദുബായ്), ജോഷി ഫ്രാൻസിസ് കുറ്റിക്കാടൻ, ജിബി.
∙∙∙

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Kerala

പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും: കെ എസ് യു

Published

on

കൽപ്പറ്റ : ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ പാവപ്പെട്ടവർക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിലും പുനരുധിവാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, പി കെ ജയലക്ഷ്മി, കെ ഇ വിനയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക, ഗോകുൽദാസ് കോട്ടയിൽ, വി ജി ഷിബു, സനൂജ് കുരുവട്ടൂർ, മാഹിൻ മുപ്പത്തിച്ചിറ, ഡിന്റോ ജോസ്, എബിൻ മുട്ടപ്പള്ളി, ബൈജു തൊണ്ടർനാട്, ഉനൈസ് ഹർഷൽ കെ, രോഹിത് ശശി, വി സി വിനീഷ്, അതുൽ തോമസ് , റ്റിയ ജോസ്, പി ഇ ശംസുദ്ധീൻ, ആൽഫൻ എ, അസ്‌ലം ഷേർഖാൻ, ബേസിൽ സാബു, ആദിൽ മുഹമ്മദ്‌, ബേസിൽ ജോർജ്, എബി പീറ്റർ, ഷമീർ വൈത്തിരി, അക്ഷയ് വിജയൻ, അൻസിൽ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Ernakulam

വയനാട് പുനരധിവാസം; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Published

on

കൊച്ചി: വയനാട് പുനരധിവാസത്തിനായി എസ്ഡിആര്‍എഫില്‍നിന്ന് ചിലവഴിക്കാനാവുന്ന തുകയെകുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്ത സംസഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൃത്യമായ കണക്കുകള്‍ നൽകാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ വിഷാദശാംശങ്ങൾ നൽകാൻ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കഴിഞ്ഞില്ല.

എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്ന് സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്ന ചോദ്യത്തിന് രണ്ടു തവണയായി ആകെ 291 കോടി രൂപ എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര തുക വയനാടിന്റെ പുനഃരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ചോദ്യത്തിനാണ് സർക്കാരിന് ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Featured