Connect with us
48 birthday
top banner (1)

Kerala

മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

Avatar

Published

on

തിരുവനന്തപുരം: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എംഎല്‍എ നല്‍കിയ ഹർജിയുടെ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ മാത്യു കുഴല്‍ നാടൻ ഹർജി ഫയല്‍ ചെയ്തത്. ധാതുമണല്‍ ഖനനത്തിനായി സിഎംആർഎല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഫെബ്രുവരി 29 നാണ് മാത്യു കുഴല്‍നാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ വിജിലൻസ് നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തിരുന്നു. ആദായനികുതി സെറ്റില്‍മെൻ്റ് ബോർഡിന്‍റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹർജികള്‍ നേരത്തെ തീർപ്പാക്കിയതാണെന്നുമാണ് സർക്കാർ കോടതിയില്‍ വാദിച്ചത്.

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Kerala

ബ്രൂ​വ​റി​യിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം; 18 തവണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

Published

on

തിരുവനന്തപുരം: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ സ്വകാര്യ ബ്രൂ​വ​റി​ക്ക് അ​നു​മ​തി നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നി​യ​മ​സ​ഭ​യി​ലേക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സംഘ​ർ​ഷം. സമരക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് 18 തവണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. യൂത്ത് കോൺഗ്രസ്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് രാഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത​തു. സമരം നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. നി​ര​വ​ധി ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ്രവർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ​തി​രെ​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

Continue Reading

Ernakulam

കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല

Published

on

കൊച്ചി: കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് കലാ രാജു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കാനായിരുന്നു നിര്‍ദേശം. നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കോലഞ്ചേരിയിലെത്തി മൊഴി നല്‍കാനാവില്ലെന്ന് കലാ രാജു മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് എല്‍ഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണമുയര്‍ന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.

Advertisement
inner ad

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി. മോഹന്‍, പാര്‍ട്ടി പ്രവര്‍ത്തകരായ ടോണി ബേബി, റിന്‍സ് വര്‍ഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്.

Advertisement
inner ad
Continue Reading

Featured