പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കെ.പി.സി.സി.ന്യൂനപക്ഷ സെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി കൂടിക്കാഴ്ച്ച നടത്തി.

മലപ്പുറം.കെ .പി.സി.സി.ന്യൂനപക്ഷ സെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി അദ്ധോഹത്തിന്റെ പറവൂരിലെ വസതിയില്‍ കുടി കാഴ്ച്ച നടത്തി, സംസ്ഥാന ചെയര്‍മാന്‍ കെ.കെ. കൊച്ചുമുഹന്മദ്, ജില്ലാ ചെയര്‍മാന്‍ അഡ്വ, മുഹമ്മദ് ദാനിഷ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ ഹസ്സന്‍ റഷീദ്,ജില്ലാ കോര്‍ ഡിനേറ്റര്‍ കലീലുള്ളാ മദനി, വേങ്ങര നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ എന്നിവര്‍ കുടിക്കാഴ്ച്ചയില്‍ സംബന്ധിച്ചു. ന്യൂനപക്ഷങ്ങളിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ എത്തിച്ചേരേണ്ടതിന്റെ ആവിശ്യകതയിലൂന്നിയുള്ള കെപിസിസി ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സുപ്രധാന നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ചു, ചര്‍ച്ച ചെയ്തു.
രാഷ്ട്രീയം മെറിട്ടോറിയസാകണമെന്ന കാഴ്ചപ്പാടിന്റെ നിദര്‍ശനമാണ് വി.ഡി. വിഷയങ്ങളെ അവധാനതയോടെ സമീപിക്കാനും ആത്മാര്‍ത്ഥതയോടെ പ്രതികരിക്കാനും വി.ഡി സ്റ്റയില്‍ ഓഫ് ഫങ്ഷനിങ് പാര്‍ട്ടിയുടെ പുതിയ പ്രതീക്ഷയും പ്രചോദനവുമാണ്.
എന്താണ് കോണ്‍ഗ്രസ്സ് എന്നറിയുന്ന നേതാക്കള്‍ കാലോചിതമായി രൂപപ്പെടുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ചാരിതാര്‍ഥ്യജനകമാണന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു.

Related posts

Leave a Comment