പൊന്നാഴിക്കര വേലുവൈദ്യരെ മുന്നാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി ആദരിച്ചു

എടപ്പാള്‍ : പൊന്നാഴിക്കര വേലുവൈദ്യരെ മുന്നാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി ആദരിച്ചുഎടപ്പാളില്‍പരേതനായ കുഞ്ഞികൃഷ്ണന്‍ എന്ന ചോപ്പന്‍ വൈദ്യരുടെ പുത്രനായ വേലുവൈദ്യര്‍. പിന്‍തലമുറയില്‍പെട്ട കുടുംബകാരണവരും അതികേമനും ആയൂര്‍വേദ ചികില്‍സയിലെ നിപണനുമാണ് വേലുവൈദ്യര്‍. വര്‍ത്തമാനകാല ചരിത്രത്തില്‍ ശ്രദ്ധേയനുമാണ്‌നാട്ടിന്‍ പുറങ്ങളിലുളള പച്ചമരുന്നുകള്‍ ശേഖരിക്കുകയും അവ വേര്‍ത്തിരിച്ച് വിത്യസ്ത്ത രോഗങ്ങള്‍ക്കുള്ള മരുന്നുകളാക്കി മാറ്റുവാനുള്ള കഴിവ് സമ്പാദിക്കുകയും ചെയ്തു.രോഗിയുടെ കൈ നാടിയിലെ ചലനങ്ങളറിഞ്ഞാണ് ചികിത്സ നിശ്ചയിക്കുന്നത്. തികച്ചു വഴിമാറുമ്പോള്‍ നഷ്ടപ്പെടുന്നത് പൈതൃകമായി പകര്‍ന്നു കിട്ടിയ രീതിയും ശൈല്യയുമാണ്.ഈ മേഖലയില്‍ കാലത്തിനനുസൃതമായ പല മാറ്റങ്ങള്‍ വരുമ്പോഴും പുരാതനമായിട്ടുള്ളതും പാരമ്പര്യമായി കിട്ടിയ ചികിത്സാ സമ്പ്രദായവും കൈവിടാതെ
തന്റെ ജീവിത വഴിയിലൂടെ സഞ്ചരിച്ച് മാതൃക കാണിച്ച വൈദ്യയോഗ്യന്‍. പുത്തന്‍ തലമുറക്ക് അസാധാരണ വ്യക്തി പ്രഭാവം.ഇന്നും ദിനചര്യ തെറ്റിക്കാതെയുള്ള ജീവിതം.ഞാന്‍ കാണുന്ന കാലം തൊട്ട് മുതല്‍ തന്നെ വൈദ്യശാലയില്‍ സജീവമാണ്. തൊണ്ണുറാം വയസ്സിലും വാര്‍ദ്ധക്യത്തിന്റെ മുന്നില്‍ തളരാതെ. പെന്നാഴിക്കരയില്‍ നിന്നും അങ്ങാടിയിലെ വൈദ്യശാലയില്‍ ഇപ്പോഴും മുടങ്ങാതെ കാല്‍നടയായി എത്തി തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കും. വൈദ്യചികിത്സാ രംഗങ്ങളിലെ സുധീര്‍ഹമായ സേവനത്തിന് നിരവധി അംഗീകാരവും ആദരവും ലഭിച്ചു.വൈദ്യപാരമ്പര്യ സംസ്‌കാരം സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയുമാണന്ന് സ്വജീവിതത്തിലൂടെ ഇടകലര്‍ന്ന ജീവിത സംസ്‌കാരത്തിലൂടെ നമുക്ക് മുന്നില്‍ കെടാവിളക്കായ് മാറിട്ടയെന്ന് വാര്‍ഡ് മെമ്പര്‍ കെ.പി. സിന്ധു പറഞ്ഞു., ദീപു ചുള്ളിയില്‍, ജയകൃഷ്ണന്‍, ആസിഫ്, രാഹുല്‍ എ എം, വിശാഖ് സി ടി, എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment