Connect with us
,KIJU

Kerala

വെള്ളൂരിലെ കേരള ന്യൂസ്പ്രിന്റിലെ തീപിടിത്തം;ആർഡിഒ അന്വേഷിക്കും, പോരെന്ന് ചന്ദ്രശേഖരൻ

Avatar

Published

on

കോട്ടയം: തീ പിടുത്തം സംബന്ധിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണസംഘത്തെ നിയോഗിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. പാലാ ആർ.ഡി.ഒ: പി.ജി. രാജേന്ദ്രബാബു അന്വേഷണത്തലവനായും ജില്ലാ ഫയർ ഓഫീസർ, വൈക്കം ഡിവൈ.എസ്.പി., ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ, കെ.എസ്.ഇ.ബി. പാലാ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എന്നിവർ അംഗങ്ങളുമായ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്.
ഒക്‌ടോബർ 30നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുള്ളത്.

അതേ സമയം, ആർഡിഒ തലത്തിൽ അന്വേഷിച്ചാൽ തീരുന്ന അപകടമല്ല വെള്ളൂർ ന്യൂസ് പ്രിന്റിൽ നടന്നതെന്ന് അപകട സ്ഥലം സന്ദർശിച്ച ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഫാകറ്ററി ആൻഡ് ബോയ്ലേഴ്സ് ഡയറക്റ്റർ, ഫയർ ആൻഡ് സേഫ്റ്റി കമ്മിഷണർ, സാങ്കേതിക വിദ​ഗ്ധർ എന്നിവരിുൾപ്പെട്ട വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് സമ​ഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
40 വർഷമായി പ്രവർത്തിക്കുന്ന യന്ത്രസാമ​ഗ്രികൾക്കാണ് തീ പിടിച്ചത്. അതിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കാനോ ശുചിത്വം പാലിച്ച് സുരക്ഷ ഒരുക്കാനോ ആരും ശ്രമിച്ചില്ല. മതിയായ ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ ദീർഘനാളായി ഇവിടെ ജോലി ചെയ്യുന്ന തീവനക്കാരുടെ പള്ളയ്ക്കടിക്കുന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്.
കേന്ദ്ര സർക്കാരിൽ നിന്ന് കേരളം ഈ ഫാക്റ്ററി ഏറ്റെടുക്കുമ്പോൾ 700 കോടി രൂപയുടെ ആസ്തിയാണു ലഭിച്ചത്. അതിൻപ്രകാരം ഫാക്റ്ററിയിൽ ന‌ടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയ ഒരു പാക്കേജും നടപ്പാക്കിയില്ലെന്നും ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Kerala

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.

Continue Reading

Featured